ആവള ക്ഷീരോൽപ്പാദക സഹകരണസംഘത്തിൽ ബൾക്ക് മിൽക്ക് കൂളർ മിൽമ ഉദ്ഘാടനം ചെയ്തു
മിൽമ ചെയർമാൻ കെ.എസ്. മണി ഉദ്ഘാടനം നിർവഹിച്ചു
ആവള: ആവള ക്ഷീരോൽപ്പാദക സഹകരണസംഘത്തിൽ 3000 ലിറ്റർ പ്രതിദിന ശേഷിയുള്ള ബൾക്ക് മിൽക്ക് കൂളർ മിൽമ ചെയർമാൻ കെ.എസ്. മണി ഉദ്ഘാടനം ചെയ്തു. ലബോറട്ടറി ഉദ്ഘാടനം കോഴിക്കോട് ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ആർ. രശ്മി നിർവഹിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എൻ.പി. ബാബു അധ്യക്ഷനായി.
ഏറ്റവും കൂടുതൽ പാൽ അളന്ന കർഷകയെ കോഴിക്കോട് ജില്ല പഞ്ചായത്ത് മെമ്പർ സി.എം. ബാബു, ഏറ്റവും കൂടുതൽ പാൽ അളന്ന കർഷകനെ ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആദില നിബ്രാസ്, ഏറ്റവും കൂടുതൽ കാലിത്തീറ്റ സംഘത്തിൽ നിന്ന് എടുത്ത കർഷകയെ മിൽമ ഡയറക്ടർ ശ്രീനിവാസൻ എന്നിവർ ആദരിച്ചു. കർഷകർക്ക് ഉള്ള കിസാൻ കാർഡ് വിതരണം എസ്.ബി.ഐ. റീജ്യണൽ മാനേജർ ധന്യസദാനന്ദൻ വിതരണം ചെയ്യുതു. മിൽമ എം.ഡി. ഡോ: പി. മുരളി പദ്ധതി വിശദ്ധീകരണം നടത്തി.
മിൽമ ഡയറക്ടർ അനിത കെ.കെ., മിൽമ വടകര യൂണിറ്റ് ഹെഡ് സത്യൻ എ.ആർ., പേരാമ്പ്ര ക്ഷീരവികസന ഓഫീസർ റിജുല, വാർഡ് മെമ്പർ കെ.എം.ബി. ജിഷ, മിൽമ സീനിയർ സൂപ്പർ വെസർ ഷിബിത, ചെറുവണ്ണൂർ ക്ഷീര സംഘം പ്രസിഡൻ്റ് കുഞ്ഞമ്മദ് സി., മുയിപ്പോത്ത് ക്ഷീര സംഘം പ്രസിഡൻ്റ് എൻ. ദിനേശൻ, വിവിധ രാഷട്രീയ പാർട്ടി പ്രതിധികളായ എം. കുഞ്ഞമ്മദ്, വി.കെ. നാരായണൻ, കൊയിലോത്ത് ഗംഗാധരൻ, വി.കെ. വിനോദ്, കെ. അപ്പുക്കുട്ടി, ഒ. മമ്മു, കെ. മോഹനൻ. തുടങ്ങിയവർ സംസാരിച്ചു. സംഘം പ്രസിഡൻ്റ് കെ. നാരായണ കുറുപ്പ് സ്വാഗതവും സംഘം സെക്രട്ടറി അഖിൽ കേളോത്ത് നന്ദിയും പറഞ്ഞു.

