പേരാമ്പ്രയിൽ കേടു വന്നു മുറിച്ചു മാറ്റിയ തെങ്ങുകൾക്ക് പകരം പുതിയ തെങ്ങിൻ തൈകൾ
മുറിച്ചു മാറ്റിയ 1200 തെങ്ങുകൾക്ക് പകരമാണ് തെങ്ങിൻ തൈകൾ വിതരണം ചെയ്തത്

പേരാമ്പ്ര: കേടു വന്ന തെങ്ങുകൾ മുറിച്ചു മാറ്റിയതിന് പകരം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയുടെ ഭാഗമായി തെങ്ങിൽ തൈകൾ വിതരണം ചെയ്തു. ചക്കിട്ടപാറ പഞ്ചായത്തിലെ മുറിച്ചു മാറ്റിയ 1200 തെങ്ങുകൾക്ക് പകരം തെങ്ങിൻ തൈകൾ ആണ് വിതരണം ചെയ്തത്. തൈ വിതരണോദ്ഘാടനം പൂഴിത്തോട്ടിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി ബാബു നിർവ്വഹിച്ചു.
തെങ്ങ് ഒന്നിന്ന് പരിഹാരമായി 1000 രൂപ വീതവും ബ്ലോക്ക് പദ്ധതി വിഹിതത്തിന്റെ ഭാഗമായി നൽകിയിട്ടുണ്ട്.ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.കെ ശശി അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ജിജോ ജോസഫ് സ്വാഗതവും കൃഷി അസിസ്റ്റന്റ് ഇ ഗിരീഷ് കുമാർ നന്ദിയും പറഞ്ഞു.