headerlogo
agriculture

കാരയാട്ട് അമ്മമാര്‍ക്കായി ജീവാണു വള പരിശീലനം സംഘടിപ്പിച്ചു

ജൈവകൃഷി പ്രോൽസാഹിപ്പിക്കുന്നതിനായാണ് അമ്മമാർക്ക് ജീവാണു വള പരിശീലനം നൽകിയത്

 കാരയാട്ട് അമ്മമാര്‍ക്കായി ജീവാണു വള പരിശീലനം സംഘടിപ്പിച്ചു
avatar image

NDR News

09 Jul 2023 12:25 PM

കൊയിലണ്ടി:പന്തലായനി ബ്ലോക്ക് പഞ്ചായത്തും മഹിളാ കിസാൻ സ്വശാക്തീകിരൺ യോജന ( എംകെഎസ്പി) യും കിലയും സംയുക്തമായി സംഘടിപ്പിച്ച ജീവാണു വള പരിശീലനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ് നിർവഹിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് മെമ്പർ വി.പി അശോകൻ അധ്യക്ഷത വഹിച്ചു.

      കാരയാട് എ യു പി സ്‌കൂളിൽ നടന്ന പരിശീലന പരിപാടിക്ക് എം കെ എസ് പി ജില്ലാ കോർഡിനേറ്റർ ദീപ നേതൃത്വം നൽകി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ അഭിനീഷ്, പി ടി എ പ്രസിഡന്റ് ഷാജി മാസ്റ്റർ എന്നിവർ സംസാരിച്ചു. പ്രധാനധ്യാപിക ഗീത ടീച്ചർ സ്വാഗതവും വി ജലീൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

      വിദ്യാർത്ഥികളിൽ ജൈവകൃഷി പ്രോൽസാഹിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് അമ്മമാർക്ക് ജീവാണു വള പരിശീലനം നൽകിയത്. വിദ്യാർത്ഥികളിൽ ജൈവ കൃഷി പ്രോൽസാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ബ്ലോക്കിലെ സ്‌കൂളുകളിൽ 40 വീതം മൺ ചട്ടിയും പച്ചക്കറി തൈയും വളവും നൽകുന്ന പദ്ധതിയുടെ ഭാഗമായി മൺചട്ടി വിതരണവും നടന്നു.


 

NDR News
09 Jul 2023 12:25 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents