headerlogo
agriculture

മേപ്പയ്യൂരില്‍ സമഗ്ര നാളീകേര വികസന പദ്ധതി ഉദ്ഘാടനം ചെയ്തു

പദ്ധതി പ്രകാരം ട്രൈക്കോഡെർമ സമ്പുഷ്ടീകരിച്ച ജൈവവളവും കുമ്മായവും 75% സബ്സിഡിയിൽ ലഭിക്കും

 മേപ്പയ്യൂരില്‍ സമഗ്ര നാളീകേര വികസന പദ്ധതി ഉദ്ഘാടനം ചെയ്തു
avatar image

NDR News

13 Jul 2023 08:35 AM

മേപ്പയ്യൂര്‍: 2023-24 സാമ്പത്തിക വർഷത്തിലെ മേപ്പയൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ ജനകീയസൂത്രണ പദ്ധതിയായ സമഗ്ര നാളീകേര വികസന പദ്ധതി ഉദ്ഘാടനം ചെയ്തു. മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ.കെ.ടി രാജൻ ശ്രീ. ബഷീർ മാസ്റ്റർ എടത്തിക്കണ്ടിക്ക് പെർമിറ്റും വളവും നൽകിയാണ് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചത്.

    ചടങ്ങില്‍ ടൗൺ വാർഡ് മെമ്പർ റാബിയ എടത്തിക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.കൃഷി ഓഫീസർ കുമാരി.ആർ.എ അപർണ സ്വാഗത പ്രസംഗവും പദ്ധതി വിശദീകരണം നടത്തി. സി.എം ബാബു, ബാബു കൊളക്കണ്ടി, കമ്മന മൊയ്തീൻ മാസ്റ്റർ, കുഞ്ഞിരാമൻ കിടാവ്, പി.എം ബാലകൃഷ്ണൻ മാസ്റ്റർ, കൃഷി അസിസ്റ്റൻ്റ്മാരായ എസ്. സുഷേണൻ, സി.എസ് സ്നേഹ എന്നിവർ ആശംസകൾ നേര്‍ന്നു.

     സർവ്വീസ് പ്രോവൈഡർമാരായ മേപ്പയൂർ കാർഷിക കർമ്മസേന, സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഡീലർമാർ പങ്കെടുത്തു.പദ്ധതി പ്രകാരം ട്രൈക്കോഡെർമ സമ്പുഷ്ടീകരിച്ച ജൈവവളവും കുമ്മായവും 75% സബ്സിഡിയിൽ ഗുണഭോക്താക്കൾക്ക് ലഭിക്കും.ഇതിനായി ഗുണഭോക്തൃ ലിസ്ററില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കർഷകർ പെർമിറ്റ് ലഭിക്കുന്നതിനായി appendix അപേക്ഷാ ഫോറം പൂരിപ്പിച്ച്, ആധാർ കോപ്പി,സ്വന്തം പേരിലുള്ള 2023-24 ലെ കരം അടച്ച രസീതിൻ്റെ കോപ്പി എന്നിവ കൃഷിഭവനിൽ സമർപ്പിക്കണം.
ജൂലൈ 18 നുള്ളിൽ പെർമിറ്റ് കൈപ്പറ്റി വളം വാങ്ങുകയും വേണം. അസിസ്റ്റൻ്റ് കൃഷി ഓഫീസർ ശ്രീ.എൻ.കെ. ഹരികുമാർ നന്ദി പറഞ്ഞു.

NDR News
13 Jul 2023 08:35 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents