ഉള്ളിയേരിയിൽ കർഷക ദിനം ആഘോഷിച്ചു
വാർഡുകളിൽ കൃഷിയിടത്തിന്റ ഉദ്ഘാടനം മെമ്പർമാർ നിർവഹിച്ചു

ഉള്ളിയേരി: ഗ്രാമ പഞ്ചായത്തും ഉള്ളിയേരി കൃഷി ഭവനും സംയുക്ത മായി കർഷക ദിനം വിപുലമായി ആഘോഷിച്ചു. എല്ലാ വാർഡുകളിലും കൃഷിയിടത്തിന്റ ഉൽഘാടനം മെമ്പർ മാർ നിർവഹിച്ചു തുടർന്ന് പഞ്ചായത്ത് ഹാളിൽ കർഷകരെ ആദരിക്കലും ഉൽഘാടനവും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി അജിത നിർവഹിച്ചു. ചന്ദ്രിക പൂമഠത്തിൽ അധ്യക്ഷയായി.
ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു ആലങ്കോട് ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മാരായ കെ.ടി. സുകുമാരൻ കെ. ബീന, സഹകരണബാങ്ക് പ്രസിഡന്റ് വി. കെ. വിജയൻ ആസൂത്രണസമിതി ഉപാധ്യക്ഷൻ സതീശൻ ചാലപ്പറ്റ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ഇ. എം. ദാമോദരൻ, സതീഷ് കന്നൂർ,ദിവാകരൻ ഉള്ളിയേരി, ഒ. എ. വേണു , പി. പി. കോയ, പവിത്രൻ മാസ്റ്റർ, കിഷോർ കക്കഞ്ചേരി എന്നിവർ സംസാരിച്ചു. കൃഷി ഓഫീസർ അബ്ദുൽ ബഷീർ സ്വാഗതം പറഞ്ഞു