headerlogo
agriculture

മണ്ണിൽ പൊന്നു വിളയിച്ച് തിക്കോടിയിലെ സുഹറാബൻ

കൊയ്ത്ത് ഉത്സവം ഗ്രാമപഞ്ചായത്ത് മെമ്പർ സുവീഷ് പള്ളിത്താഴ ഉദ്ഘാടനം ചെയ്തു

 മണ്ണിൽ പൊന്നു വിളയിച്ച് തിക്കോടിയിലെ സുഹറാബൻ
avatar image

NDR news

06 Dec 2023 09:27 PM

തിക്കോടി: കോഴിക്കോട് ജില്ലയിലെ തിക്കോടി പഞ്ചായത്ത് വെരിക്കോളി താഴ പ്രദേശത്ത് സുഹറാബൻ മഹസുറ കോട്ടേജ് നാലുവർഷത്തോളമായി കൃഷിയിറക്കി പൊന്നു വിളയിക്കുകയാണ്. വെരിക്കോളിത്താഴ കേശവൻ, ആനന്ദൻ ,സുഷമ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരുമായി കൈകോർത്തു കൊണ്ടാണ് ഈ പൊന്നു വിളയിക്കൽ നടക്കുന്നത്.

      കൊയ്ത്ത് ഉത്സവം ഗ്രാമപഞ്ചായത്ത് മെമ്പർ സുവീഷ് പള്ളിത്താഴ ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ അഞ്ജന രാജേന്ദ്രൻ, അജയൻ നടുക്കണ്ടി, ജിജീഷ് എന്നിവർ പങ്കെടുത്തു. കൊയ്ത്തുൽ സവത്തിന് സാക്ഷ്യം വഹിക്കാനായി തിക്കോടി മാപ്പിള എൽ .പി സ്കൂളിലെ വിദ്യാർത്ഥികളും ആഹ്ലാദ തിമിർപ്പോടെ അവിടെ എത്തിച്ചേർന്നു.

NDR news
06 Dec 2023 09:27 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents