headerlogo
agriculture

മേപ്പയൂരിൽ വീടുകളിൽ ജൈവ കാർഷിക പോഷകോധ്യാനങ്ങൾ ഒരുക്കാൻ പദ്ധതി

ഓരോ വീടിനും പോഷക സമൃദ്ധമായ പച്ചക്കറികളും പഴവർഗങ്ങളും ലഭ്യമാക്കുക ലക്ഷ്യം

 മേപ്പയൂരിൽ വീടുകളിൽ ജൈവ കാർഷിക പോഷകോധ്യാനങ്ങൾ ഒരുക്കാൻ പദ്ധതി
avatar image

NDR News

14 Dec 2023 07:30 PM

മേപ്പയ്യൂർ: വീടുകളിൽ ജൈവ കാർഷിക പോഷകോ ദ്യാനങ്ങളൊരുക്കുന്ന കുടുംബശ്രീയുടെ 'അഗ്രി ന്യൂട്രി ഗാർഡൻ’പദ്ധതിക്ക് മേപ്പയ്യൂരിൽ തുടക്കം. പദ്ധതിയുടെ ഭാഗമായി അഞ്ചിനം പച്ചക്കറി വിത്തുകൾ കുടുംബശ്രീ അംഗങ്ങൾക്ക് വിതരണം ചെയ്തു.മേപ്പയൂർ കുടുംബശ്രീ സി.ഡി.എസ്സി ന്റെ നേതൃത്വത്തിൽ 12-ാം വാർഡിലാണ് പദ്ധതി ആരംഭിച്ചിട്ടുളളത്. ഓരോ വീടിനും ആവശ്യമായ പോഷക സമൃദ്ധമായ പച്ചക്കറികളും പഴ വർഗങ്ങളും ലഭ്യമാക്കിക്കൊണ്ട് പച്ചക്കറി സ്വയംപര്യാപ്തതയും അതിലൂടെ ആരോഗ്യകരമായ സമൂഹ സൃഷ്ടിയുമാണ് 'അഗ്രി ന്യൂട്രി ഗാർഡൻ'പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഫലവൃക്ഷ തൈകളും പദ്ധതിയുടെ ഭാഗമായി നട്ടുപിടിപ്പിക്കും.

     പദ്ധതിയുടെ പഞ്ചായത്തു തല ഉദ്ഘാടനം വിത്ത് വിതരണം നടത്തി പ്രസിഡന്റ് കെ.ടി രാജൻ നിർവഹിച്ചു. സി.ഡി.എസ് ചെയർപേഴ്‌സൺ ഇ ശ്രീജയ അധ്യക്ഷത വഹിച്ച ചടങ്ങിൽ അഗ്രികൾച്ചറൽ ആർപിമാരായ ശോഭ, ഷിൻസി എന്നിവർ പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്തംഗം കെ.കെ ലീല, സി.ഡി.എസ് അംഗം ദീഷ്മ, എഡി.എസ് അംഗം സുജാത എന്നിവർ സംസാരിച്ചു.

 

f

 

NDR News
14 Dec 2023 07:30 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents