കേരളത്തിൽ കാർഷിക മേഖല തകർച്ചയിലേക്ക് കൂപ്പ് കുത്തുന്നു: കുറുക്കോളി മൊയ്‌ദീൻ എം.എൽ .എ.
കർഷകരുടെ കടം എഴുതി തള്ളാനുള്ള നടപടി സർക്കാർ സ്വീകരിക്കണം

ബാലുശ്ശേരി : നാളീകേരമുൾ പ്പെടെ കാർഷിക ഉൽപ്പന്നങ്ങളുടെ വിലത്തകർച്ചയും ഉൽപ്പാദന ചിലവിന്റെ വർദ്ധനയും വന്യ ജീവികളുടെ നശീകരണവും കാർഷിക മേഖല ആകെ തകർച്ചയുടെ വക്കിലാണ് ഇതാണ് കര്ഷകരെ ആത്മ ഹത്യയിലേക്ക് ചെന്നെത്തിക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നതെന്നു സ്വതന്ത്ര കർഷക സംഘം സംസ്ഥാന പ്രസിഡണ്ട് കുറുക്കോളി മൊയ്‌ദീൻ എം .എൽ .എ .പറഞ്ഞു ബാലുശേരിയിൽ മണ്ഡലം സ്വതന്ത്ര കർഷക സംഘം സംഘടിപ്പിച്ച കർഷക സംഗമം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .
കർഷകരുടെ കടം എഴുതി തള്ളാനുള്ള നടപടി സർക്കാർ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യ പ്പെട്ടു. പി.സി .അബൂബക്കർ ഹാജി അധ്യക്ഷം വഹിച്ചു. വി.കെ.സി . ഉമർ മൗലവി, സാജിദ് കോറോത്ത്, കെ.അമ്മദ് കോയ മാസ്റ്റർ, എം.കെ.അബ്ദുസ്സമദ് ,പി .കെ.സലാം മാസ്റ്റർ ,നസീർ വളയം, ബദറുദ്ദീൻ ഹാജി ,പി .എച്. ഷമീർ,സകീർ സി.കെ. ശാഹുൽ ഹമീദ് നടുവണ്ണൂർ, ഇബ്രാഹിം മണോളി, നൗഷാദ് കാരോൽ, അബുഹാജി, അസൈനാർ പി .സി, പ്രസംഗിച്ചു.മണ്ഡലത്തിലെ സ്വതന്ത്ര കർഷക സംഘത്തിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു .അബൂ ബക്കർ പി.സി (പ്രസിഡണ്ട് ) ലത്തീഫ് കണ്ടപ്പം കണ്ടി (ജന:സെക്രട്ടറി ) നൗഷാദ് കാരോൽ (ട്രഷറർ)