സി.കെ.ജി. ഹയർ സെക്കൻ്ററി സ്കൂളിൽ ഓണപ്പൂവിളിക്കൊപ്പം പ്രവാസി കൃഷിക്കൂട്ടവും
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു
മൂടാടി: സി.കെ.ജി. മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടത്തിലുള്ള പ്രവാസി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ചെണ്ടു മല്ലി കൃഷി ആരംഭിച്ചു. പതിനാറാം വാർഡിൽ ആരംഭിച്ച രണ്ടാം വട്ട കൃഷിയാണിത്.
മൂടാടി പഞ്ചായത്തിലെ "ഓണപ്പൂവിളി" ഒരുക്കങ്ങളുടെ ഭാഗമായി തുടങ്ങുന്ന പൂകൃഷിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ എം.കെ. മോഹനൻ അദ്ധ്യക്ഷത വഹിച്ചു.
കൃഷി ഓഫീസർ പി. ഫൗസിയ മുഖ്യാതിഥിയായി. വാർഡ് മെമ്പർ രാമചന്ദ്രൻ കൊയിലോത്ത്, ബി.കെ. രമേശ് കുമാർ, കൃഷിക്കൂട്ടം കോഡിനേറ്റർ എം.വി. ബാബു എന്നിവർ സംസാരിച്ചു.

