headerlogo
agriculture

അത്തോളിയിൽ പച്ചക്കറി കൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു

പദ്ധതികളുടെ ഉദ്ഘാടനം അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജൻ നിർവഹിച്ചു

 അത്തോളിയിൽ പച്ചക്കറി കൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു
avatar image

NDR News

05 Jan 2025 09:09 AM

അത്തോളി: അത്തോളി ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണം 2024-25 ന്റെ ഭാഗമായി എച്ച്.ഡി.പി.ഇ ചട്ടിയിൽ പച്ചക്കറി കൃഷി - ജനറൽ,എസ്.സി പദ്ധതികളുടെ ഉദ്ഘാടനം അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജൻ നിർവഹിച്ചു. കർഷകരായ രാധ താനിമ്മൽ, റീജ മഠത്തിൽ എന്നിവർക്ക് എച്ച്.ഡി.പി ഇ ചട്ടികൾ വിതരണം പ്രസിഡണ്ട് വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് റിജേഷ് സി. കെ യുടെ അദ്ധ്യക്ഷതയിൽ അത്തോളി പഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഷീബ രാമചന്ദ്രൻ, സുനീഷ് നടുവിലയിൽ, വാർഡ് മെമ്പർ ശകുന്തള കുനിയിൽ എന്നിവർ ആശംസകൾ അറിയിച്ചു. 

     കൃഷി ഓഫീസർ സുവർണ്ണ ശ്യാം കെ. ടി സ്വാഗതവും കൃഷി അസിസ്റ്റന്റ് ജിഷ കെ ചടങ്ങിന് നന്ദിയും അറിയിച്ചു. വാർഡ് മെമ്പർ വാസവൻ പൊയിലിൽ, രമ പി. എം, കാർഷിക കർമ്മസേന സെക്രട്ടറി ചന്ദ്രൻ പൊയിലിൽ, കൃഷി അസിസ്റ്റന്റ് ഷണ്മുഖൻ എം, കാർഷിക വികസന സമിതി അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 

NDR News
05 Jan 2025 09:09 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents