headerlogo
agriculture

രക്തശാലി നെൽ കൃഷിയിൽ വിജയം കൊയ്യാനൊരുങ്ങി മേപ്പയ്യൂരിലെ കൃഷി ഉദ്യോഗസ്ഥർ

രക്തശാലിയിൽ ക്യാൻസർ കോശങ്ങളെ തടയാനുള്ളവ ഉണ്ട്

 രക്തശാലി നെൽ കൃഷിയിൽ  വിജയം കൊയ്യാനൊരുങ്ങി മേപ്പയ്യൂരിലെ കൃഷി ഉദ്യോഗസ്ഥർ
avatar image

NDR News

18 Jan 2025 03:15 PM

മേപ്പയൂർ: മേപ്പയൂരിൽ രക്തശാലി പുഞ്ചനെൽ കൃഷിക്ക് തുടക്കമായി. ഗ്രാമപഞ്ചായത്ത് കൃഷിഭവൻ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് മേപ്പയൂർ പാടശേഖരത്തിലെ അത്തിക്കോട്ട് വയലിൽ രക്തശാലി കൃഷി ആരംഭിച്ചത്.ഒരു ഹെക്ടറോളം വരുന്ന വയലിൽ ശാസ്ത്രീയ നെൽകൃഷി പ്രോത്സാഹിപ്പിക്കുകയും രക്തശാലി ഇനത്തിന്റെ വിളവ് വർദ്ധിപ്പിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി രാജൻ വിത്ത് വിതച്ച് കൃഷിക്ക് തുടക്കം കുറിച്ചു. കൃഷി ഓഫീസർ ആർ.എ അപർണ, അസിസ്റ്റന്റ് കൃഷി ഓഫീസർ എൻ.കെ ഹരികുമാർ, കൃഷി അസിസ്റ്റന്റ് എസ്.സുഷേണൻ എന്നിവരാണ് നെൽകൃഷി ചെയ്യുന്നത്.

     കേരളത്തിലെ രാജ വംശങ്ങൾക്കായി വയനാട്ടിലെ ആദിവാസി വിഭാഗങ്ങൾ കൃഷി ചെയ്തിരുന്നതായി പറയപ്പെടുന്ന നെൽ വിത്തിനമാണ് 'രക്ത ശാലി'. നെല്ലിനങ്ങളിൽ ഏറെ ഔഷധ ഗുണങ്ങളുള്ള രക്തശാലിയിൽ ക്യാൻസർ കോശങ്ങളെ തടയാനുള്ളവ ഉണ്ടെന്ന് ശാസ്ത്രീയമായി തിരിച്ചറിഞ്ഞിട്ടുണ്ട്. നെല്ലിനും അരിക്കും ചുവന്ന നിറമാണ്. നശിച്ചു പോയ കോശങ്ങളെ പുനർ നിർമ്മിക്കാൻ കഴിയുന്നതിനാൽ യൗവ്വനം നിലനിർത്താൻ കഴിയുമെന്നും പറയപ്പെടുന്നു. ആയുർവേദ മരുന്നുകളിലും രക്തശാലി ഉപയോഗിച്ച് വരുന്നുണ്ട്.

 

NDR News
18 Jan 2025 03:15 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents