നടുവണ്ണൂർ മൃഗാശുപത്രിയിൽ കൗ ലിഫ്റ്റ് സംവിധാനം ഉദ്ഘാടനം ചെയ്തു
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.പി. ദാമോദരൻ ഉദ്ഘാടനം നിർവഹിച്ചു

നടുവണ്ണൂർ: രോഗം മൂലം എഴുന്നേൽക്കാൻ പ്രയാസമുള്ള പശുക്കളുടെ ചികിത്സയ്ക്കായുള്ള കൗ ലിഫ്റ്റ് സംവിധാനം നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.പി. ദാമോദരൻ ഉദ്ഘാടനം ചെയ്തു. നടുവണ്ണൂർ മൃഗാശുപത്രിയിൽ ജനകീയാസൂത്രണ വാർഷിക പദ്ധതിയുടെ ഭാഗമായാണ് കൗ ലിഫ്റ്റ് വാങ്ങിയത്. ധാതു ലവണം, വിരമരുന്ന് പദ്ധതിയിലെ മരുന്നുകളുടെ ആദ്യ വിതരണവും ഇതോടൊപ്പം നിർവഹിച്ചു. പാൽ ഉല്പാദനം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.
ചടങ്ങിൽ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻസുധീഷ് ചെറുവത്ത് അദ്ധ്യക്ഷനായിരുന്നു. വൈസ് പ്രസിഡൻ്റ് കെ.എം. നിഷ, വർക്കിംഗ് ഗ്രൂപ്പ് ചെയർമാൻ സദാനന്ദൻ പാറക്കൽ, മെമ്പർമാരായ മിനി, സജീവൻ, ഡോ. ബിനീഷ്, പ്രസാദ്, മുരുളീധരൻ തുടങ്ങിയവർ പങ്കെടുത്തു.