headerlogo
agriculture

വയനാട്ടിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടയ്ക്കാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു

സുരക്ഷിത സ്ഥലങ്ങളിലെ ടൂറിസം കേന്ദ്രങ്ങൾക്ക് പതിവുപോലെ പ്രവർത്തിക്കാം

 വയനാട്ടിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടയ്ക്കാൻ ജില്ലാ കളക്ടർ  ഉത്തരവിട്ടു
avatar image

NDR News

24 May 2025 08:25 PM

കല്പറ്റ: വയനാട് ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പ് ലഭിച്ചതിനാൽ മറ്റ് റെഡ് സോണിനോട് ചേർന്ന പ്രദേശങ്ങളും ദുരന്ത ഭീഷണിയുള്ള പ്രദേശങ്ങളും അഡ്വഞ്ചർ ടൂറിസം കേന്ദ്രങ്ങൾ, വെള്ളച്ചാട്ടങ്ങൾ, ട്രക്കിംഗ് കേന്ദ്രങ്ങൾ, എടക്കൽ ഗുഹ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടയ്ക്കാൻ ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ ഉത്തരവിട്ടു. സുരക്ഷിത സ്ഥലങ്ങളിലെ ടൂറിസം കേന്ദ്രങ്ങൾക്ക് പതിവുപോലെ പ്രവർത്തിക്കാം. ക്വാറികളുടെ പ്രവർത്തനം നിർത്തിവെക്കാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു.

    ജില്ലയിൽ മഴ ശക്തമായതിനാൽ ദുരന്തനിവാരണ മുന്നൊരുക്കങ്ങളുടെ ഭാഗമായി തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് ഓഫീസിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. വില്ലേജ്‌തല കൺട്രോൾ റൂമുകളിൽ നിന്നും തത്സമയ വിവരങ്ങൾ ജില്ലാ എമർജൻസി ഓപ്പറേഷൻ സെന്ററിലേക്ക് നൽകാനുള്ള സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്. പൊതുജനങ്ങൾക്ക് 9496048313, 9496048312 കൺട്രോൾ റൂം നമ്പറുകളിൽ വിവരങ്ങൾ ലഭ്യമാക്കാം.

മറ്റ് നമ്പറുകൾ:-സെക്രട്ടറി - 9446 256932അസിസ്റ്റന്റ് സെക്രട്ടറി - 9846006 842

പ്രസിഡന്റ് - 9526132055

വൈസ് പ്രസിഡന്റ് - 9207024237

പേര്യ വില്ലേജ് ഓഫീസ് - 8547616711

വാളാട് വില്ലേജ് ഓഫീസ് - 8547616716

തവിഞ്ഞാൽ വില്ലേജ് ഓഫീസ് - 8547616714

 

NDR News
24 May 2025 08:25 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents