headerlogo
agriculture

യുവകർഷകൻ നെല്ലിയുള്ള കണ്ടി ഷാജിയെ ഫീനിക്സ് സ്വയം സഹായ സംഘം ആദരിച്ചു

യോഗത്തിൽ പി.കെ. സുരേഷ് അദ്ധ്യക്ഷനായി

 യുവകർഷകൻ നെല്ലിയുള്ള കണ്ടി ഷാജിയെ ഫീനിക്സ് സ്വയം സഹായ സംഘം ആദരിച്ചു
avatar image

NDR News

01 Jun 2025 09:59 PM

നൊച്ചാട്: വയൽ പാട്ടത്തിന് എടുത്ത് ആയിരത്തോളം വാഴകളും പൂളകൃഷിയും നടത്തി യുവകർഷകനായി തെരഞ്ഞെടുത്ത നെല്ലിയുള്ള കണ്ടി ഷാജിയെ ഫീനിക്സ് സ്വയം സഹായ സംഘം ആദരിച്ചു. മറ്റാരെയും നിർമ്മാണ പ്രവൃത്തിക്ക് ക്ഷണിക്കാതെ ഏകദേശം 38 ദിവസത്തെ ജോലി ചെയ്തു കൊണ്ടാണ് ഷാജി ഇത്രയും വാഴയും പൂളയും ഉണ്ടാക്കിയത്. കോൺക്രീറ്റ് നിർമ്മാണ പ്രവൃത്തിയിലും ഷാജി സജീവ സാന്നിധ്യമാണ്. 

     യോഗത്തിൽ പി.കെ. സുരേഷ് അദ്ധ്യക്ഷനായി. കെ.കെ. ഇബ്രാഹിം ഉപഹാര സമർപ്പണം നടത്തി. പി.കെ. ശ്രീധരൻ, കുഞ്ഞിക്കണ്ണൻ ഇ.എം., സജീർ ഇ.എം., വിനു സി., ഉണ്ണി പി.കെ., രനീഷ് ഇ.എം., ഷാജി എൻ.കെ. എന്നിവർ സംസാരിച്ചു.

NDR News
01 Jun 2025 09:59 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents