headerlogo
agriculture

നന്മണ്ട എയുപി സ്കൂളിൽ "നക്ഷത്ര വനം "പദ്ധതി ഉദ്ഘാടനം ചെയ്തു

പദ്ധതി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി ഗീത വയങ്കതവ് മരംനട്ട് ഉദ്ഘാടനം ചെയ്തു.

 നന്മണ്ട എയുപി സ്കൂളിൽ
avatar image

NDR News

05 Jun 2025 05:06 PM

   നന്മണ്ട :ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നന്മണ്ട എയുപി സ്കൂളിൽ "നക്ഷത്ര വനം "പദ്ധതി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി ഗീത വയങ്കതവ് മരംനട്ട് ഉദ്ഘാടനം ചെയ്തു. പിറന്ന നാളിന്റെയും ജന്മ നക്ഷത്രത്തിന്റെയും വൃക്ഷങ്ങൾ എന്ന നിലയ്ക്ക് 27 നക്ഷത്രങ്ങൾ ക്കും ക്രമാനുഗദമായ വൃക്ഷങ്ങൾ വിദ്യാലയത്തിൽ പ്രത്യേകം സജ്ജീകരിച്ച സ്ഥലത്ത് നട്ടു കൊണ്ടായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

  വനമിത്ര പുരസ്കാര ജേതാവും മുൻ മുക്കം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന തച്ചോലത്ത് ഗോപാലൻ ആയിരുന്നു "നക്ഷത്ര വനം" ഒരുക്കലിന് നേതൃത്വം കൊടുത്തത്. പ്രകൃതിയോട് ഇണങ്ങിയാണ് മത്സരിച്ചല്ല മനുഷ്യർ ജീവിക്കേണ്ടത് എന്ന സന്ദേശം പരിസ്ഥിതി ദിനത്തിൽ അദ്ദേഹം കുട്ടികൾക്ക് പകർന്നു കൊടുത്തു.നന്മണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  കൃഷ്ണവേണി മാണിക്കോത്ത് പരിസ്ഥിതി ദിനാഘോഷം പരിപാടികൾ ഉദ്ഘാടനം ചെയ്തു. വിദ്യാലയ എസ്.എസ്.ജി. ചെയർമാനും വാർഡുമെമ്പറുമായ വി.കെ നിതൃകല പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു

  വിദ്യാലയ പിടിഎ പ്രസിഡണ്ട്  ടിപി അമൃത അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മാസ്റ്റർ ടി അനൂപ് കുമാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി.എം. പ്രവീൺ നന്ദിയും പറഞ്ഞു. സ്കൂൾ മാനേജ്മെന്റ് പ്രതിനിധി വി ഭാസ്കരൻ നായർ, പ്രൊഫസർ സി പി മുഹമ്മദ് , അസിസ്റ്റന്റ് കൃഷി ഓഫീസർ ശ്രീമതി സജില, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

NDR News
05 Jun 2025 05:06 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents