വല്യക്കോട് പൊതുജന വായനശാല നവീന കൃഷിരീതി ക്ലാസ് നടത്തി
താലൂക്ക് ലൈബ്രറി കൗണ്‍സില്‍ നിര്‍വ്വാഹകസമിതി അംഗം കെ കെ ലിസി ഉദ്ഘാടനം ചെയ്തു

പേരാമ്പ്ര: വാല്യക്കോട് പൊതുജന വായനശാലയുടെ ആഭിമുഖ്യത്തില്‍ മണ്ണൊഴിവാക്കി പോഷക ലായനിയില്‍ വളര്‍ത്തുന്ന കൃഷി രീതികളെ കുറിച്ചുള്ള ക്ലാസ് സംഘടിപ്പിച്ചു. ഹൈഡ്രോ പോണിക്സ്,മണ്ണില്ലാതെ തന്നെ പച്ചക്കറിയും മത്സ്യവും ഒരുമിച്ച് വളര്‍ത്താന്‍ കഴിയുന്ന അക്വാപോണിക്സ്,ജലം ആവശ്യത്തിന് മാത്രം ഉപയോഗിയ്ക്കുന്ന കണികാ ജലസേചനം എന്നീ കൃഷിരീതികളെ കുറിച്ചാണ് ക്ലാസ് സംഘടിപ്പിച്ചത്. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ നിര്‍വ്വാഹകസമിതി അംഗം കെ കെ ലിസി ഉദ്ഘാടനം ചെയ്തു.
വായനശാല പ്രസിഡണ്ട് ടി.ബാലകൃഷ്ണന്‍ അധ്യക്ഷനായി. പയ്യോളി കൃഷിഭവന്‍ കൃഷി അസിസ്റ്റന്‍റ് എം.പി. മുഹ്മിന്‍ അലി ക്ലാസ് നയിച്ചു. സെക്രട്ടറി സി.കെ.സുജിത്ത് സ്വാഗതവും വൈസ് പ്രസിഡണ്ട് സ്നേഹപ്രഭ ടീച്ചര്‍ നന്ദിയും പറഞ്ഞു.