വരുന്നു പെരുമഴ!; ഇന്ന് 5 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു
ആറിടത്ത് ഓറഞ്ച് അലർട്ട് ; ദിവസങ്ങളിൽ അതിതീവ്ര മഴയ്ക്കു സാധ്യത

തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിൽ അതിതീവ്ര മഴയ്ക്കു സാധ്യതയെന്നാണ് കാലാവസ്‌ഥാ പ്രവചനം. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ടാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെലോ അലർട്ടുമാണ്.
വടക്കൻ കർണാടകയ്ക്കു മുകളിലായി ചക്രവാതച്ചുഴി സ്‌ഥിതി ചെയ്യുന്നതിനാലും കേരളത്തിൽ പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുന്ന സാഹചര്യത്തിലുമാണ് ഇത്. കാറ്റിന്റെ ശക്തി മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗത്തിൽ ആകുമെന്നതിനാൽ ജാഗ്രതാ നിർദേശമുണ്ട്. കേരള തീരത്ത് 15ന് രാത്രി 08.30 വരെ 2.8 മുതൽ 3.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്‌ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. വരും ദിവസങ്ങളിലെ മഴ
സാധ്യത പ്രവചനം: റെഡ് അലർട്ട് (അതിതീവ്രമായ മഴ)15/06/2025: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്16/06/2025: മലപ്പുറം, കോഴിക്കോട്, വയനാട് 17/06/2025: മലപ്പുറം, കോഴിക്കോട്.
ഓറഞ്ച് അലർട്ട് (ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴ) 15/06/2025: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കാസർഗോഡ്