കൂത്താളിയിൽ തിരുവാതിര ഞാറ്റുവേല ഞാറ്റുവേല ചന്ത ഉത്ഘാടനം ചെയ്തു
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കെ കെ ഉത്ഘാടനം ചെയ്തു

കൂത്താളി: കൂത്താളി ഗ്രാമ പഞ്ചായത്ത് തിരുവാതിര ഞാറ്റുവേല ചന്ത ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കെ കെ ഉത്ഘാടനം ചെയ്തു. കൂത്താളി ഗ്രാമ പഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനൂപ് കുമാർ വി എം അധ്യക്ഷത വഹിച്ചു. മെമ്പർമാരായ കെ. ആയിഷ , രാഗിത കെ. വി,. നളിനി പി , ഗോപി വി . ,കുഞ്ഞമ്മത് പൂളക്കണ്ടി, ഷൈനി കെ പി, സാവിത്രി ടീച്ചർ, രാജശ്രീ ടി, ബിന്ദു സി കെ, സജീഷ് കെ പി, വിനോയ് എം ടി എന്നിവർ ആശംസ അർപ്പിച്ചു.
കൃഷി ഓഫീസർ അമൃത സ്വാഗതം പറഞ്ഞു. അസിസ്റ്റന്റ് സെക്രട്ടറി ശ്രീജിത്ത് പി. എം. നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. ചടങ്ങിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ. എം. ബാലകൃഷ്‌ണൻ, കെ. ഗോവിന്ദൻ, ശശി കിഴക്കൻ പേരാമ്പ്ര എന്നിവർ പങ്കെടുത്തു.