കീഴരിയൂർ മണ്ഡലം കർഷക കോൺഗ്രസ് കർഷകരെ ആദരിച്ചു
കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് മജൂസ് മാതൂസ് ഉദ്ഘാടനം ചെയ്തു

മേപ്പയൂർ: കീഴരിയൂർ മണ്ഡലം കർഷക കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ കീഴരിയൂരിലെ വിവിധ മേഖലകളിലെ നൂറോളം കർഷകരെ ആദരിച്ചു. കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് മജൂസ് മാതൂസ് ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ കെ.കെ. ദാസൻ അദ്ധ്യക്ഷനായി. കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കൊല്ലൻ കണ്ടി വിജയൻ സ്വാഗതം പറഞ്ഞു. കീഴരിയൂരിലെ പ്രമുഖ പ്ലാന്ററായ പൊടിയാടി അഡ്വ. ജഗൻ ജോർജിനെ ചടങ്ങിൽ ആദരിച്ചു.
ബ്ലോക്ക് പ്രസിഡന്റ് കെ.പി. രാമചന്ദ്രൻ, ആർ.കെ. രാജീവൻ, ഇടത്തിൽ ശിവൻ, എം.കെ. സുരേഷ് ബാബു, പാറോളി ശശി, കെ. ബാബു, കൊളപ്പേരി വിശ്വൻ, നെല്ലാടി ശിവാനന്ദൻ, പി.ടി. ഷാജി, കെ. സുരേന്ദ്രൻ, കെ.സി. രാജൻ, സവിത എൻ.എം., ജലജ, കെ.എം. വേലായുധൻ, ബാലകൃഷ്ണൻ എം.പി., യൂസഫ് ടി.പി., രജീത കെ.വി., ഇടക്കുളം കണ്ടി ദാസൻ, എം.എം. രമേശൻ, പി.ടി. ഷാജി എന്നിവർ സംസാരിച്ചു.