ചെറുവണ്ണൂരിൽ ഞാറ്റുവേല ചന്തയും, കർഷകസഭയും സംഘടിപ്പിച്ചു
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആദില നിബ്രാസ് ഉദ്ഘാടനം ചെയ്തു

ചെറുവണ്ണൂർ: ഗ്രാമപഞ്ചായത്തിലെ ഞാറ്റുവേല ചന്തയും കർഷകസഭയും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആദില നിബ്രാസ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എൻ.ആർ. രാഘവൻ അദ്ധ്യക്ഷനായി. ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മോനിഷ പി., വാർഡ് മെമ്പർമാരായ ബാലകൃഷ്ണൻ എ., എ.കെ. ഉമ്മർ, എം.എം. രഘുനാഥ്, ഷൈജ ഇ.ടി. എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കൃഷി ഓഫീസർ ഹിബ ടി. സ്വാഗതവും, കൃഷി അസിസ്റ്റന്റ് അശ്വിനി ടി.എൻ. നന്ദിയും പറഞ്ഞു.
കാർഷിക സർവകലാശാല, കൃഷി വകുപ്പ് ഫാമുകൾ എന്നിവിടങ്ങളിൽ നിന്നും ചെറുവണ്ണൂർ അഗ്രോ സർവീസ് സെന്ററിന്റെ നേതൃത്വത്തിൽ സംഭരിച്ച തെങ്ങ്, കവുങ്ങ്, കുരുമുളക്, വിവിധ ഫലവൃക്ഷതൈകൾ തുടങ്ങിയവ കർഷകർക്ക് വിതരണം ചെയ്തു. തുടർന്ന് നടന്ന കർഷക സഭയിൽ കൃഷി ഓഫീസർ വിവിധ പദ്ധതികൾ വിശദീകരിക്കുകയും കർഷക പ്രതിനിധികളായ കെ.ടി. പത്മനാഭൻ, നാരായണ കുറുപ്പ് എന്നിവരും കാർഷിക വികസന സമിതി അംഗങ്ങളായ ഇ. ബാലകുറുപ്പ്, ഗംഗാധരൻ കൊയിലോത്, വി.കെ. മൊയ്ദു, ഒ. മമ്മു, ടി.വി. ബാബു എന്നിവരും കാർഷിക മേഖലയിലെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു.