കൂത്താളിയിൽ ക്ഷീര കർഷകർക്ക് ധാതു ലവണം വിരമരുന്ന് എന്നിവ വിതരണം ചെയ്തു
ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കെ കെ ഉദ്ഘാടനം ചെയ്തു

കൂത്താളി: കൂത്താളി ഗ്രാമപഞ്ചായത്ത് 2025-2026 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ക്ഷീര കർഷകർക്ക് ധാതു ലവണം വിരമരുന്ന് എന്നിവ വിതരണം ചെയ്തു. ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് . ബിന്ദു കെ കെ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനൂപ് കുമാർ വി എം അധ്യക്ഷത വഹിച്ചു.
വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ നളിനി ടീച്ചർ, മെമ്പർമാരായ സാവിത്രി ടീച്ചർ , ഷൈനി കെ പി, ക്ഷീരസംഘം സൊസൈറ്റി പ്രസിഡണ്ട് യൂസഫ് കളരിക്കൽ എന്നവർ ആശംസ അർപ്പിക്കുകയും വെറ്റിനറി സർജൻ ഡോ വിജിത, സ്വാഗതം ആശംസിക്കുകയും വെറ്റിനറി ഡിസ്‌പെൻസറി അറ്റെൻഡർ രജനി നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.