കൂത്താളി ഗ്രാമപഞ്ചായത്തിൽ പോത്തു കുട്ടി വിതരണം നടത്തി
വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ കെ ബിന്ദു നിർവ്വഹിച്ചു

കൂത്താളി: കൂത്താളി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പോത്തുകുട്ടി വിതരണം നടത്തി. വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ കെ ബിന്ദു നിർവ്വഹിച്ചു.
ചടങ്ങിൽ വൈസ്പ്രസിഡണ്ട് വി.എം. അനൂപ്കുമാർ അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ നളിനി ടീച്ചർ ആശംസകൾ അർപ്പിച്ചു. ചടങ്ങിന് വെറ്റിനറി സർജൻ ഡോ.വിജിത.സി സ്വാഗതവും അറ്റന്‍റർ ബാലകൃഷ്ണൻ നന്ദിയും രേഖപ്പെടുത്തി.