headerlogo
agriculture

മേപ്പയൂരിൽ ഫലവൃക്ഷ തൈ വിതരണ പദ്ധതി ആരംഭിച്ചു

പഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി രാജൻ ഉദ്ഘാടനം നിർവഹിച്ചു

 മേപ്പയൂരിൽ ഫലവൃക്ഷ തൈ വിതരണ പദ്ധതി ആരംഭിച്ചു
avatar image

NDR News

02 Aug 2025 10:13 AM

മേപ്പയൂർ: മേപ്പയൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ ജനകീയാസൂത്രണ പദ്ധതിയായ ഫലവൃക്ഷ തൈ വിതരണം പഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി രാജൻ ഉദ്ഘാടനം നിർവഹിച്ചു. കാർഷിക വികസന സമിതി അംഗം കെ.കെ കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൃഷി ഓഫീസർ ഡോ.ആർ.എ അപർണ പദ്ധതി വിശദീകരണം നടത്തി. പദ്ധതിയുടെ ഭാഗമാകുന്നവർക്ക് ഒട്ട് തൈകളായ കംബോഡിയൻ പ്ലാവ്, കാലപ്പാടി മാവ്,ക്രിക്കറ്റ് ബോൾ സപ്പോട്ട, തായ്‌വാൻ പിങ്ക് പേര തുടങ്ങിയവയും റെഡ് ലേഡി പപ്പായ, റെഡ് ഡ്രാഗൺ ഫ്രൂട്ട് എന്നിവയും 75% സബ്സിഡിയിൽ ഗുണഭോക്താവിന് ലഭിക്കും. കൃത്യമായ പരിചരണത്തിലൂടെയും ശാസ്ത്രീയ വളപ്രയോഗത്തിലൂടെയും തൈകൾ പരിപാലിപ്പിച്ചാൽ 3 വർഷം കൊണ്ട് തന്നെ കായ്ഫലം ലഭിച്ച് തുടങ്ങും. ഗുണമേൻമയുള്ള അത്യുൽപ്പദന ശേഷിയുള്ള 688 കിറ്റുകളാണ് പദ്ധതിയിൽ ഉൾപ്പെടുത്തി യിരിക്കുന്നത്. ഒരു കിറ്റിന് സബ്സിഡി കഴിഞ്ഞ് 250 രൂപയാണ് അടയ്ക്കേണ്ടത്. ആധാർ പകർപ്പ്, 2025-26 നികുതി രസീത് എന്നിവ കൃഷിഭവനിൽ സമർപ്പിക്കണം കർഷകർക്കായി കൃഷിഭവൻ ഈ വർഷം നടപ്പിലാക്കി വരുന്നത്. തെങ്ങ്, കുരുമുളക്, ചെണ്ടുമല്ലി തുടങ്ങിയ പദ്ധതികൾക്ക് ശേഷമാണ് ഫലവൃക്ഷ തൈ പദ്ധതി നടപ്പിലാക്കുന്നത്. ഉൽപാദന വർധനവും സ്വയം പര്യാപ്തത കൈവരിക്കാനും ഇത്തരം പദ്ധതികൾ സഹായകരമാകുമെന്ന് പ്രസിഡൻ്റ് കൂട്ടിച്ചേർത്തു. പദ്ധതിക്കായി 516 ,000 രൂപ പഞ്ചായത്ത് ഫണ്ടും ആകെ അടങ്കൽ തുക 688,000 രൂപയും വകയിരുത്തി.

       പഞ്ചായത്ത് സെക്രട്ടറി ഷാജി എം സ്റ്റീഫൻ, അസിസ്റ്റൻ്റ് സെക്രട്ടറി വി.വി പ്രവീൺ, കൃഷി അസിസ്റ്റൻ്റ് സി.എസ് സ്നേഹ, കാർഷിക വികസന സമിതി അംഗങ്ങളായ ബാബു കൊളക്കണ്ടി, കമ്മന മൊയ്തീൻ, ദാമോദരൻ അഞ്ചുമൂലയിൽ, ജയരാജ് കുണ്ടയാട്ട് എന്നിവർ ആശംസകൾ അർപ്പിച്ചു. സംസാരിച്ചു. അസിസ്റ്റൻ്റ് കൃഷി ഓഫീസർ എൻ.കെ ഹരികുമാർ സ്വാഗതവും കൃഷി അസിസ്റ്റൻ്റ് എസ്.സുഷേണൻ നന്ദിയും പറഞ്ഞു.

 

NDR News
02 Aug 2025 10:13 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents