headerlogo
agriculture

ഒരു തൈ നടാം - ചങ്ങാതിക്കൊരു തൈ" വൃക്ഷത്തൈ നടാൻ മേപ്പയ്യൂരിൽ മാതൃക പദ്ധതി

മെമ്പർമാരും ജീവനക്കാരും ചേർന്ന് 60 തൈകൾ പരസ്പരം കൈമാറി

 ഒരു തൈ നടാം - ചങ്ങാതിക്കൊരു തൈ
avatar image

NDR News

06 Aug 2025 06:09 PM

മേപ്പയൂർ : കേരളത്തിലുടനീളം ഒരു കോടി വൃക്ഷത്തെ നട്ടു പിടിപ്പിക്കാൻ ലക്ഷ്യമിട്ട് ഹരിത കേരളം മിഷൻ ആരംഭിച്ച "ഒരു തൈ നടാം " പദ്ധതിയുടെ ഭാഗമായ് " ചങ്ങാതിക്കൊരു തൈ ക്യാമ്പയിനിന്റെ ഭാഗമായ് മേപ്പയ്യൂർ ഗ്രാമ പഞ്ചായത്തുതല ഉദ്ഘാടനം സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ടി രാജൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍മാൻ ഭാസ്കരൻ കൊഴുക്കല്ലൂരിന് ആദ്യ തൈ കൈമാറി. തുടർന്ന് മെമ്പർമാരും ജീവനക്കാരും ചേർന്ന് 60 തൈകൾ പരസ്പരം കൈമാറി. മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച യോഗത്തിൽ വൈസ് പ്രസിഡന്റ് എൻ പി ശോഭ അദ്ധ്യക്ഷത വഹിച്ചു. 

    സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍മാൻമാരായ ഭാസ്കരൻ കൊഴുക്കല്ലൂർ, വി പി രമ, വി സുനിൽ, മെമ്പർമാർ, സെക്രട്ടറി ഷാജി എം സ്റ്റീഫൻ, അസി. സെക്രട്ടറി വി വി പ്രവീൺ, ജൂനിയർ സൂപ്രണ്ട് ഷാനവാസ് ടി, എച്ച് ഐ സൽനലാൽ, കൃഷി ഓഫീസർ ആർ അപർണ തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ഹരിത കേരളം മിഷൻ ആർപി നിരഞ്ജന എം പി പദ്ധതി വിശദീകരണം നടത്തി . ചങ്ങാതിക്കൊരു തൈ പദ്ധതിയുടെ ഭാഗമായ് ആഗസ്ത് 18 ന് പഞ്ചായത്തിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമായി 10000 വൃക്ഷത്തൈകൾ കൈമാറാനാണ് ഉദ്ദേശിക്കുന്നത്.

 

NDR News
06 Aug 2025 06:09 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents