കായണ്ണയിലെ കൃഷി ഡോക്ടർക്ക് സംസ്ഥാനതല പുരസ്കാരം
കൃഷി അസിസ്റ്റന്റ് നുള്ള സംസ്ഥാനതല പുരസ്കാരമാണ് പേരാമ്പ്ര കൃഷിഭവനിലെ ഡോ. അഹൽജിത്ത് രാമചന്ദ്രന് ലഭിച്ചത്

പേരാമ്പ്ര: കാർഷിക മേഖലയിൽ മികച്ച പ്രവർത്തനത്തിനുള്ള സംസ്ഥാന സർക്കാരിൻറെ അവാർഡുകൾ പ്രഖ്യാപിച്ചു. കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ഏറ്റവും മികച്ച അസിസ്റ്റന്റ് കൃഷി ഓഫീസർ/ കൃഷി അസിസ്റ്റന്റ് നുള്ള സംസ്ഥാനതല പുരസ്കാരം ഒന്നാം സ്ഥാനം പേരാമ്പ്ര കൃഷിഭവനിലെ കൃഷി അസിസ്റ്റന്റ് ഡോ. അഹൽജിത്ത് രാമചന്ദ്രന് ലഭിച്ചു പേരാമ്പ്രയിൽ നടപ്പിലാക്കിയ നൂതനവും സമഗ്രവുമായ കാർഷിക വികസനത്തിനാണ് അവാർഡ്. തന്റെ ഡോക്ടറേറ്റ് പഠനകാലത്തും ബിരുദാനന്തര ബിരുദ പഠനകാലത്തും ഗവേഷണം നടത്തിയ പരമ്പരാഗത നെൽവിത്തുകളുടെ വികാസവും കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ഫണ്ടും പേരാമ്പ്രയുടെ കാർഷിക മേഖലയ്ക്ക് ഉപകാരപ്രദമാകും വിധം പഞ്ചായത്ത് ഭരണസമിതിയുമായി യോജിച്ച് ഡോ. അഹിൽജിത്ത് നടപ്പിലാക്കി. കാർഷിക മേഖല വർത്തമാനകാലത്ത് അനുഭവിക്കുന്ന വിപണന പ്രശ്നം മറികടക്കാൻ പേരാമ്പ്ര റൈസ് എന്ന ബ്രാൻഡിന്റെ ആശയം പഞ്ചായത്ത് ഭരണസമിതിയുമായി സംയോജിച്ച് വിജയകരമായി നടത്തിവരുന്നു. ഇതെല്ലാമാണ് അയൽജിത്തിനെ അവാർഡിന് അർഹനാക്കിയത്. കേരള സർക്കാരിന്റെ സമഗ്ര പച്ചക്കറി യജ്ഞം വിജയകരമായി നടപ്പാക്കുന്നതിലും പേരാമ്പ്ര പഞ്ചായത്തിലെ കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് പരമാവധി വില ലഭ്യമാക്കുന്നതിനുള്ള കാർഷിക കിയോസ്ക് ആശയം രൂപീകരിക്കുന്നതിലും അഹൽജിത്ത് സുപ്രധാനമായ വഹിച്ചിട്ടുണ്ട്.
സ്കൂളുകളിലെ പച്ചക്കറി ഗാർഡൻ, പഞ്ചായത്തും കൃഷിഭവനും ആവിഷ്കരിച്ച അംഗൻവാടി ന്യൂട്രി ഗാർഡൻ പദ്ധതി, ബഡ്സ് സ്കൂളിലെ ഫലവൃക്ഷത്തോട്ടം തുടങ്ങിയവയാണ് കഴിഞ്ഞവർഷം നടപ്പിലാക്കിയ പ്രധാന പദ്ധതികൾ. ലഭിച്ച അംഗീകാരത്തെ കർഷക സമൂഹത്തിന് സമർപ്പിക്കുന്നതായി അഹൽജിത്ത് പറഞ്ഞു. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി. കെ.പ്രമോദിന്റെയും ഭരണസമിതിയുടെയും കൃഷിഭവൻ ഉദ്യോഗസ്ഥരുടെയും പരിപൂർണ്ണമായ പിന്തുണ തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് അഹൽജിത്ത് വ്യക്തമാക്കി. ആഗസ്റ്റ് 17ന് രാവിലെ 11 മണിക്ക് തൃശ്ശൂർ തേക്കിൻകാട് മൈതാനിൽ നടക്കുന്ന സംസ്ഥാനതല കർഷക ദിനാഘോഷത്തിൽ മുഖ്യമന്ത്രി പിണറായി വിജയനയിൽ നിന്ന് അവാർഡ് സ്വീകരിക്കും. കായണ്ണയിലെ എ. എം.രാമചന്ദ്രൻ മാസ്റ്ററുടെയും ഷീബ ടീച്ചറുടെയും മകനാണ് അഹൽജിത്ത്. ഭാര്യ: ആര്യ എസ്.ആർ. (കായക്കൊടി കൃഷിഭവൻ)