കൊയിലാണ്ടി നഗരസഭ കൃഷിഭവൻ കർഷക ദിനം ആചരിച്ചു
ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു.

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയുടെ ആഭിമുഖ്യത്തിൽ കൃഷിഭവൻ സംഘടിപ്പിച്ച കർഷക ദിനാചരണം നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. ടൗൺ ഹാളിൽ വിപുലമായി നടത്തിയ പരിപാടിയിൽ വൈസ് ചെയർമാൻ അഡ്വ. കെ.സത്യൻ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ മികച്ച കർഷകരെ ആദരിക്കുകയും, കുട്ടികൾക്കായി നടത്തിയ കാർഷിക പ്രശ്നോത്തരി വിജയികൾക്കുള്ള സമ്മാനദാനവും, മുതിർന്നവർക്കായുള്ള പ്രശ്നോത്തരിയും പ്രാദേശിക കലാകാരന്മാരുടെ കലാവിരുന്നും നടന്നു.
സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.എ. ഇന്ദിര ടീച്ചർ, ഇ.കെ. അജിത്ത് മാസ്റ്റർ, സി. പ്രജില, നിജില പറവക്കൊടി, കൗൺസിലർമാരായ, എൻ.ടി. രാജീവൻ, എ. ലളിത, പി. രത്നവല്ലി, വി.പി. ഇബ്രാഹിം കുട്ടി, പി. പ്രജില, കൃഷി ഓഫീസർ പി. ഷംസിദ, കൃഷി അസി. ബി.കെ. രജീഷ് കുമാർ, വിവിധ രാഷട്രീയ കക്ഷി നേതാക്കളായ പി.കെ. ഭരതൻ, ടി.കെ. രാധാകൃഷ്ണൻ, ഷാജു പിലാക്കാട്ട്, പി.കെ. വിശ്വനാഥൻ, ബാലൻ പത്താലത്ത് എന്നിവർ സംസാരിച്ചു.