headerlogo
agriculture

നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് കർഷകദിനാഘോഷം സംഘടിപ്പിച്ചു

ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി പി ദാമോദരൻ മാസ്റ്റർഉദ്ഘാടനം ചെയ്തു

 നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് കർഷകദിനാഘോഷം സംഘടിപ്പിച്ചു
avatar image

NDR News

17 Aug 2025 07:46 PM

നടുവണ്ണൂർ :നടുവണ്ണൂർ ഗ്രാമ പഞ്ചായത്തിൻ്റെയും കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെയും കാര്‍ഷിക സമിതികളുടെയും ആഭിമുഖ്യത്തില്‍ കര്‍ഷകദിനാഘോഷം നടത്തി. നടുവണ്ണൂർ ഗ്രാമപഞ്ചായത്തില്‍ നടന്ന കര്‍ഷക ദിനാഘോഷം നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി പി ദാമോദരൻ മാസ്റ്റർഉദ്ഘാടനം ചെയ്തു. നടുവണൂർ ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങിൽ വികസന കാര്യ സ്റ്റാൻ്റിംഗ് ചെയർമാൻ സുധീഷ് ചെറുവത്ത് അധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ മികച്ച മുതിർന്ന കർഷകൻ, ജൈവ കർഷകൻ, സ്ത്രീ കർഷകൻ, സമഗ്ര കർഷകൻ, യുവ കർഷകൻ, മികച്ച എസ് സി കർഷകൻ, കർഷക തൊഴിലാളി, മൂല്യ വർദ്ധിത ഉത്പന്നം, ക്ഷീര കർഷകൻ തുടങ്ങിയവരെ ആദരിച്ചു. വാഴ കൃഷിയെ ആസ്പദമാക്കി വാഴ ഗവേഷണ കേന്ദ്രം ഫാം ഓഫീസർ ചിഞ്ചു പോൾസൺ ക്ലാസ്സ് നയിച്ചു.. പപ്പൻ കാവിൽ നാടൻപാട്ട് അവതരിപ്പിച്ചു.    

      നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അംഗങ്ങൾ ആയിട്ടുള്ള ഷൈമ കെ കെ , ടി സി സുരേന്ദ്രൻ മാസ്റ്റർ , ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം കെ ജലീൽ, പഞ്ചായത്ത് മെമ്പർമരായ ടി. നിസാർ മാസ്റ്റർ, സി ഡി എസ് ചെയർ പേഴ്സൺ യേശോധ തെങ്ങിട, പി അച്യുതൻ മാസ്റ്റർ, കാവുന്തറ കോ ഓപ്പ് ബാങ്ക് പ്രസഡൻ്റ്, കെ സജീവൻ, നടുവണ്ണൂർ റീജിയണൽ കോ ബാങ്ക് ഭരണ സമിതി അംഗം എം സത്യനാഥൻ മാസ്റ്റർ, മനോജ് അഴകത്ത്, പി കാസിം മാസ്റ്റർ, രാജഗോപാൽ അരീക്കച്ചാലിൽ, അശോകൻ പുതുകുടി, ഏ പി രാഘവൻ മാസ്റ്റർ, ശരത് മംഗലശ്ശേരി, വേദ ലക്ഷ്മി എന്നിവർ സംസരിച്ചു. കര്‍ഷകര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കതിർ ആപ്പ് രജിസ്ട്രേഷൻ, FPO ബാലുശ്ശേരി സ്റ്റാൾ,കർഷകർക്ക് കവുങ്ങിൻ തൈ, പച്ചക്കറി തൈ വിതരണം എന്നിവയും നടത്തി.

NDR News
17 Aug 2025 07:46 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents