ചെറുവണ്ണൂർ നോർത്ത് എം ൽ പി സ്ക്കൂളിൽ പച്ചക്കറി കൃഷി തോട്ടം ഉദ്ഘാടനം ചെയ്തു
പിടിഎയും ഹരിത ക്ലബ്ബും സംയുക്തമായാണ് പച്ചക്കറി കൃഷിത്തോട്ടം ആരംഭിച്ചത്

പേരാമ്പ്ര: ചെറുവണ്ണൂർ നോർത്ത് എം എൽ പി സ്കൂളിൽ പച്ചക്കറി കൃഷിത്തോട്ടം ഉദ്ഘാടനം ചെയ്തു. ചെറുവണ്ണൂർ കൃഷിഭവൻ്റെ സഹകരണത്തോടെ സ്കൂൾ പിടിഎയും ഹരിത ക്ലബ്ബും സംയുക്തമായാണ് പച്ചക്കറി കൃഷിത്തോട്ടം ആരംഭിച്ചത്. ചെറുവണ്ണൂർ കൃഷിഭവനിലെ അസിസ്റ്റൻറ് കൃഷി ഓഫീസർമാരായ ടി എൻ അശ്വിനി , ആർ സി ആര്യ എന്നിവർ ചേർന്നാണ് ഉദ്ഘാടനം നിർവഹിച്ചത്. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് വിഷരഹിത പച്ചക്കറി ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് പച്ചക്കറി തോട്ടം ആരംഭിച്ചത്.
ചടങ്ങിൽ മുതിർന്ന കർഷകനായ കുരുവമ്പത്ത് നാരായണക്കുറുപ്പിനെ പ്രധാനാധ്യാപിക ആദരിച്ചു. പരിപാടിയിൽ പിടിഎ പ്രസിഡണ്ട് കെ കെ രജീഷ് അധ്യക്ഷത വഹിച്ചു. പിടിഎ വൈസ് പ്രസിഡണ്ട് എം കെ നാസർ എം പി ടി എ പ്രസിഡണ്ട് കെ ടി പ്രജിത, പി ജിതേഷ് കുമാർ, തറമൽ അഷ്റഫ്, പി കെ ഷിജി, എസ് ബി ഷബിൻ, കെ ജുമൈല എന്നിവർ സംസാരിച്ചു.