പേരാമ്പ്ര ബ്ലോക്ക് തല ക്ഷീര സംഗമം ശനിയാഴ്ച ചക്കിട്ടപാറയിൽ
ക്ഷീരസംഗമം ടി. പി. രാമകൃഷ്ണൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്യും

ചക്കിട്ടപാറ: പേരാമ്പ്ര ബ്ലോക്ക് തല ക്ഷീര സംഗമം 20 ന് ശനിയാഴ്ച്ച ചക്കിട്ടപാറ ക്ഷീരോൽപ്പാദക സംഘത്തിൻ്റെ ആതിഥേയത്വത്തിൽ സംഘടിപ്പിക്കും. കന്നുകാലി പ്രദർശനം, ഗോസുരക്ഷാ ക്യാമ്പ്, സെമിനാറുകൾ, ഡയറി ക്വിസ്, കർഷകരെ ആദരിക്കൽ തുടങ്ങിയ പരിപാടികൾ സംഗമത്തിൻ്റെ ഭാഗമായി നടത്തും. കാലത്ത് 8 ന് ആരംഭിക്കുന്ന കന്നുകാലി പ്രദർശനം ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡൻ്റ് കെ.സുനിൽ ഉദ്‌ഘാടനം ചെയ്യും.
പത്ത് മണിക്കു നടക്കുന്ന ക്ഷീരസംഗമം ടി. പി. രാമകൃഷ്ണൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്യും. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എൻ. പി. ബാബു അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജാ ശശി മുഖ്യാതിഥിയായിരിക്കും. ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ക്ഷീരമേഖലയിലെ പ്രമുഖർ തുടങ്ങിയവർ സംബന്ധിക്കും. കാലത്ത് 11 ന് ആത്മ കിസാൻ ഗോഷ്ഠി സെമിനാറിൽ വിവിധ വിഷയങ്ങളിൽ ഡോ. എസ്. ഷൺമുഖവേൽ, എസ്.ഹിത എന്നിവർ ക്ലാസ് നയിക്കും. രണ്ട് മണിക്ക് നടക്കുന്ന ഡയറി ക്വിസിന് സി. പി. ശ്രീജിത്ത്, കെ.വിശാന്ത്, മഞ്ജു ബാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകും.