പൂനത്ത് കടകൾക്ക് ഭീഷണിയായി നെടുകെ പിളർന്ന് റോഡരികിലെ മരം
ബാലുശ്ശേരി പി ഡബ്ലിയു.ഡി ഓഫീസിൽ പരാതി നൽകി കടയുടമ

പൂനത്ത്: അറപ്പീടിക- കണ്ണാടിപ്പോയിൽ- കൂട്ടാലിട റോഡിൽ പൂനത്ത് പുതിയോട്ടുമുക്കിലെ റോഡ് സൈഡിൽ നെടുകെ പിളർന്ന് നിൽക്കുന്ന വലിയ മരം തൊട്ടടുത്ത കടകൾക്ക് ഭീഷണിയായി നിൽക്കുകയാണ്. മരം ഉടനെ മുറിച്ചു മാറ്റണമെന്നവശ്യപ്പെട്ട് കോട്ടൂർ ഗ്രാമ പഞ്ചായത്തിലും,ബാലുശ്ശേരി പി.ഡ.ബ്ലിയു.ഡി.ഓഫീസർക്കും പരാതി നൽകിയിട്ടുണ്ട്.
ഏത് സമയത്തും കടയുടെ മുകളിലേക്ക് വീണാൽ വലിയനാശ നഷ്ടം സംഭവിക്കുമെന്ന് പരാതി നൽകിയ കടയുടെ കാടൻ മൂഡോട്ട് യൂസഫ് പറഞ്ഞു.