ആത്മ 2025-26; ചെറുവണ്ണൂരിൽ കർഷകർക്കുള്ള പച്ചക്കറി കൃഷി കിറ്റ് വിതരണം ചെയ്തു
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജിത്ത് എൻ.ടി. ചടങ്ങ് ഉദ്ഘാടനം നിർവഹിച്ചു
 
                        ചെറുവണ്ണൂർ: ആത്മ 2025-26 എസ്.സി. കർഷകർക്കുള്ള ജില്ലാതല പരിശീലന പരിപാടിയിൽ പങ്കെടുത്ത ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ കർഷകർക്കുള്ള പച്ചക്കറി കൃഷി കിറ്റ് വിതരണം ചെയ്തു. വിതരണോദ്ഘാടനം ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജിത്ത് എൻ.ടി. നിർവഹിച്ചു.
കൃഷിഭവൻ പരിസരത്ത് വെച്ച് നടന്ന ചടങ്ങിൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എൻ. ആർ. രാഘവൻ അദ്ധ്യക്ഷനായി. വാർഡ് മെമ്പർമാരായ ബാലകൃഷ്ണൻ എ., എ.കെ. ഉമ്മർ എന്നിവർ സംസാരിച്ചു.


 
                             
 
                     
 
                     
 
                     
 
                     
 
                             
 
                             
 
                             
 
                            