headerlogo
agriculture

ആശ്വാസം; ഉൾവനത്തിൽ കടുവകളുടെ എണ്ണം എടുക്കാൻ പോയ ഉദ്യോഗസ്ഥരെ കണ്ടെത്തി

മോശം കാലാവസ്ഥയാണ് സംഘം തിരിച്ചെത്താൻ വൈകിയതെന്നാണ് നിഗമനം

 ആശ്വാസം; ഉൾവനത്തിൽ കടുവകളുടെ എണ്ണം എടുക്കാൻ പോയ  ഉദ്യോഗസ്ഥരെ കണ്ടെത്തി
avatar image

NDR News

02 Dec 2025 09:53 AM

തിരുവനന്തപുരം: ബോണക്കാട് കടുവകളുടെ എണ്ണം എടുക്കാൻ പോയി കാണാതായ വനം വകുപ്പ് ഉദ്യോഗസ്ഥരെ കണ്ടെത്തി. വനിതാ ഫോറസ്റ്റ് ഉദ്യോഗസ്ഥൻ അടക്കം മൂന്ന് പേരെയാണ് കാണാതായത്. പാലോട് റെയ്ഞ്ച് ഓഫീസിലെ വനിതാ ഫോറസ്റ്റർ വിനീത, ബിഎഫ്0 രാജേഷ്, വാച്ചർ രാജേഷ് എന്നിവരെയാണ് കാണാതായത്. മോശം കാലാവസ്ഥയാണ് സംഘം തിരിച്ചെത്താൻ വൈകിയതെന്നാണ് നിഗമനം. കാണാതായവർക്കായി തിരച്ചിൽ തുടങ്ങിയിരുന്നു. ഇന്നലെ രാവിലെയാണ് ബോണക്കാട് ഉൾവനത്തിലെ കടുവകളുടെ എണ്ണം എടുക്കാൻ പോയത്. എന്നാൽ, ഇന്നലെ വൈകുന്നേരത്തിന് ശേഷം ഇവരെ വയർലസ് കമ്യൂണിക്കേഷൻ വഴി ബന്ധപ്പെടാൻ കഴിഞ്ഞില്ല. തുടർന്ന് ആർട്ടി അംഗങ്ങൾ ഉൾപ്പെടെയുള്ള അന്വേഷണം തുടങ്ങി.

       കേരളം – തമിഴ്‌നാട് അതിർത്തി മേഖല കൂടിയാണ് ബോണക്കാട്. അഗസ്ത്യാർ മലയും ഇവിടെയാണ്. തിരച്ചിലിനായി പാലോട് ആർഎഫ്ഒ ഓഫീസിൽ നിന്നുള്ള രണ്ട് സംഘങ്ങൾ ബോണക്കാട് ഭാഗത്ത് എത്തിയിട്ടുണ്ട്. കുടുങ്ങിയ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സ്ഥലത്തെ കുറിച്ച് പരിചയം ഇല്ലാത്തവർ എന്നതും. സംഘത്തിൻ്റെ കയ്യിൽ ഭക്ഷണമോ, ടോർച്ചോ ഉണ്ടായിരുന്നില്ലെന്നതും ആശങ്കയായിരുന്നു.ബോണക്കാട് നിന്ന് കാണാതായ വനംവകുപ്പ് ഉദ്യോഗസ്ഥരെ കണ്ടെത്തി .

 

 

NDR News
02 Dec 2025 09:53 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents