നൊച്ചാട് വയലോരം സംഘം ഹ്രസ്വകാല പച്ചക്കറി പദ്ധതിക്ക് തുടക്കം
കൃഷിഭവൻ ഓഫീസർ ജിജോ ജോസഫ് ടി.ജെ. വിത്തിടൽ കർമ്മം നിർവ്വഹിച്ചു
നൊച്ചാട്: ചാത്തോത്ത് താഴെ കേന്ദ്രമായി പ്രവർത്തിക്കുന്ന വയലോരം സ്വയം സഹായ സംഘം 15 സെൻ്റിൽ ഹ്രസ്വകാല പച്ചക്കറി കൃഷി നടത്തുന്നു. വെള്ളരി, കയ്പ്പ, വെണ്ട, മത്തൻ, ഇളവൻ, പടവലം, ചീര എന്നിവയാണ് കൃഷി ചെയ്യുന്നത്. വിത്തിടൽ കർമ്മം നൊച്ചാട് കൃഷിഭവൻ ഓഫീസർ ജീജോ ജോസഫ് ടി.ജെ. നിർവഹിച്ചു.
ചടങ്ങിൽ കെ. ശ്രീധരൻ അധ്യക്ഷനായി. കൃഷി അസിസ്റ്റൻ്റ് ഓഫീസർ പ്രിയങ്ക ആർ., പി.കെ. സുരേഷ്, ടി.പി. രാജൻ, എൻ.എം. രാജേഷ്, സി.പി. സജീവൻ, പി.കെ. ശ്രീരേഷ്, വി.കെ. ബഷീർ, സി.പി. സുമ, രജിത എ.കെ. എന്നിവർ സംസാരിച്ചു.

