മുയിപ്പോത്ത് പച്ചക്കറികൃഷിയ്ക്ക് വിത്തിടല്‍ നടത്തി
വാർഡ് മെമ്പർ രാഗേഷ് മഠത്തിലും , ചെറുവണ്ണൂര്‍ കൃഷി ഓഫീസർ ഹിബയും ചേർന്ന് ഉദ്ഘാടനം നിർവ്വഹിച്ചു
ചെറുവണ്ണൂർ: വിഷുവിന് വിഷരഹിത പച്ചക്കറി എന്ന ആശയവുമായി മുയിപ്പോത്ത് സൗഹൃദ കര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ നടക്കുന്ന ജൈവ പച്ചക്കറി കൃഷിയുടെ വിത്തിടൽ മുയിപ്പോത്ത് വെണ്ണാറോട് വയലിൽ നടന്നു. ചെറുവണ്ണൂർ ഗ്രാമ പഞ്ചായത്ത് പതിനഞ്ചാം വാർഡ് മെമ്പർ രാഗേഷ് മഠത്തിലും , ചെറുവണ്ണൂര്‍ കൃഷി ഓഫീസർ ഹിബയും ചേർന്ന് ഉദ്ഘാടനം നിർവ്വഹിച്ചു. അസി. കൃഷിഓഫീസ്സര്‍ അശ്വനി, കെ വി പ്രേമൻ ,ഏ കെ സന്തോഷ് ,ടി കെ ബാബു , രഘു കുന്നത്ത് ,പി സി പ്രേമൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
പാടങ്ങള്‍ തരിശ്ശിടാതെ കൃഷി യോഗ്യമാക്കുക, വിഷ രഹിത പച്ചക്കറി എന്ന ആശയം ജനങ്ങളിലെത്തിക്കുക തുടങ്ങിയവയാണ് സംഘ കൃഷിയിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് കര്‍ഷകകൂട്ടായ്മ അംഗങ്ങൾ പറഞ്ഞു. പയര്‍, പാവല്‍, വഴുതിന, വെണ്ട, വെള്ളരി, മത്തന്‍, ചീര തുടങ്ങിയ നമ്മുടെ നാടന്‍ പച്ചക്കറി ഇനങ്ങള്‍ക്കൊപ്പം ഉള്ളിയും പരീക്ഷണാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നുണ്ടെന്നും കൂട്ടായ്മ അറിയിച്ചു.

