headerlogo
agriculture

അഴിയൂരിൽ തണ്ണീർ തടം നികത്തൽ: കർശന നടപടി വേണം

ഫലപ്രദമായ നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി

 അഴിയൂരിൽ തണ്ണീർ തടം നികത്തൽ: കർശന നടപടി വേണം
avatar image

NDR News

04 Mar 2026 10:52 AM

അഴിയൂർ: തണ്ണീർ തടങ്ങൾ വ്യാപകമായി മണ്ണിട്ട് നികത്തുന്നവർക്ക് എതിരെ കർശന നടപടി എടുക്കണമെന്ന് അഴിയൂർ പഞ്ചായത്ത് കാർഷിക വികസന സമിതി യോഗം ആവശ്യപ്പെട്ടു. തണ്ണീർതടങ്ങൾ നിക്കത്തുന്ന ലോബികൾക്ക് എതിരെ ഫലപ്രദമായ നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി ഉയർന്നു. കൃഷി ഭവനിൽ ഒഴിഞ്ഞ് കിടക്കുന്ന കൃഷി അസിസ്റ്റൻഡ് തസ്തികയിലേക്ക് ജി വനക്കാരെ നിയമിക്കണമെന്ന് ആവശ്യമുയർന്നു. ജീവനക്കാരുടെ അഭാവം മൂലം ഓഫീസ് പ്രവർത്തനം താളം തെറ്റുന്നതായി സമിതി അംഗങ്ങൾ അഭിപ്രായപ്പെട്ടു.     

      പഞ്ചായത്ത് പ്രസിഡണ്ട് കെ. ലീല , വൈസ് പ്രസിഡണ്ട് രമ്യ കരോടി, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി ശ്രീധരൻ , കൃഷി ഓഫീസർ പി എസ് സ്വരൂപ് , പി ബാബുരാജ്, പ്രദീപ് ചോമ്പാല , കെ എ സുരേന്ദ്രൻ , സി എം സജീവൻ , കെ വി രാജൻ, പി സുരേഖ , കെ പി രവിന്ദ്രൻ, ഇ ടി കെ പ്രഭാകരൻ, പി കെ കാസിം, വി പി ചന്ദ്രൻ , എന്നിവർ സംസാരിച്ചു.

  

NDR News
04 Mar 2026 10:52 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents