headerlogo
agriculture

സംസ്ഥാന കർഷക അവാർഡ് 2025 അപേക്ഷ ക്ഷണിച്ചു

സംസ്ഥാന കർഷക അവാർഡുകൾക്കുള്ള അപേക്ഷകൾ ജൂലൈ 13 വരെ കൃഷിഭവനുകളിൽ സമർപ്പിക്കാവുന്നതാണ്.

 സംസ്ഥാന കർഷക അവാർഡ് 2025 അപേക്ഷ ക്ഷണിച്ചു
avatar image

NDR news

10 Jul 2026 07:28 PM

തിരുവനന്തപുരം: സംസ്ഥാന കർഷക അവാർഡുകൾ ക്കായുള്ള  അപേക്ഷകൾ ജൂലൈ 13 വരെ ബന്ധപ്പെട്ട കൃഷിഭവനുകളിൽ സമർപ്പിക്കാം. 

       കാർഷിക മേഖലയിലെ സമഗ്ര സംഭാവനകൾക്ക് ആദരമായി 5 ലക്ഷം സമ്മാനത്തുകയുള്ള 'ശ്രീ ഉമ്മൻ ചാണ്ടി സ്മാരക അവാർഡ്' ഉൾപ്പടെ 38 വിഭാഗങ്ങളിലായി 2025-ലെ സംസ്ഥാന കർഷക അവാർഡുകൾക്ക് സർക്കാർ അംഗീകാരം നൽകി. ഇതോടൊപ്പം 'മട്ടുപ്പാവ് കൃഷി ചെയ്യുന്ന മികച്ച കർഷകൻ (Urban Rooftop Farmer)', 'ഉദ്യാന ശ്രേഷ്ഠ' എന്നീ രണ്ട് പുതിയ വിഭാഗങ്ങളും (50,000 വീതം, ഫലകം, സർട്ടിഫിക്കറ്റ്) ഉൾപ്പെടുത്തിയിട്ടുണ്ട്

       സംസ്ഥാന കർഷക അവാർഡുകളിൽ കാർഷിക മേഖലയിലെ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനുള്ള 'സി. അച്ച്യുതമേനോൻ സ്മാരക അവാർഡ്' (10 ലക്ഷം), മികച്ച കൃഷിഭവനുള്ള 'വി.വി. രാഘവൻ സ്മാരക അവാർഡ്' (5 ലക്ഷം), 'പത്മശ്രീ കെ. വിശ്വനാഥൻ മെമ്മോറിയൽ നെൽക്കതിർ അവാർഡ്' (3 ലക്ഷം), 'സിബി കല്ലിങ്കൽ സ്മാരക കർഷകോത്തമ അവാർഡ്' (2 ലക്ഷം), 'കേരകേസരി' (2 ലക്ഷം), പൈതൃക കൃഷി/വിത്ത് സംരക്ഷണ പ്രവർത്തനങ്ങൾ നടത്തുന്ന ആദിവാസി ഉന്നതി/സംഘത്തിനുള്ള അവാർഡ് (2 ലക്ഷം), മികച്ച ജൈവ കർഷകൻ (2 ലക്ഷം) എന്നിവയുൾപ്പെടെ വിവിധ വിഭാഗങ്ങളിലായി അംഗീകാരങ്ങൾ നൽകും.

       അവാർഡുകൾ ഓഗസ്റ്റ് 17-ന് നടക്കുന്ന സംസ്ഥാന കർഷകദിനാഘോഷ ചടങ്ങിൽ വിതരണം ചെയ്യും. അപേക്ഷാ ഫോമും കൂടുതൽ വിവരങ്ങളും ബന്ധപ്പെട്ട കൃഷിഭവനുകളിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്:   www.keralaagriculture.gov.in

NDR news
10 Jul 2026 07:28 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents