headerlogo
agriculture

വീട്ടുമുറ്റത്ത് ചെണ്ടുമല്ലി കൃഷിചെയ്ത് വിദ്യാർത്ഥി മാതൃകയായി

മേപ്പയൂർ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ രണ്ടാം വർഷ വിദ്യാർത്ഥിയായ ദിജയ് ആണ് മറ്റു കുട്ടികൾക്ക് മാതൃകയായത്

 വീട്ടുമുറ്റത്ത് ചെണ്ടുമല്ലി കൃഷിചെയ്ത് വിദ്യാർത്ഥി മാതൃകയായി
avatar image

NDR news

13 Sep 2026 02:56 PM

മേപ്പയ്യൂർ: പാഠപുസ്തകത്തിൽ നിന്ന് നേടിയ അറിവുകൾ പ്രായോഗികമായി കൃഷിയിടത്തിലേക്ക് പകർത്തി വീട്ടുമുറ്റത്ത് മികച്ച രീതിയിൽ ചെണ്ടുമല്ലി കൃഷി നടത്തി മാതൃകയാവുകയാണ് മേപ്പയ്യൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാർത്ഥി ദിജയ്.

.     സ്കൂളിലെ ഹയർ സെക്കൻഡറി വൊക്കേഷണൽ വിഭാഗത്തിൽ ‘മാസ്റ്റർ ഗാർഡനർ’ കോഴ്‌സ് പഠിക്കുന്ന ദിജയ്, പഠന സിലബസിന്റെ ഭാഗമായി ലഭിച്ച അറിവുകളും സ്വന്തം താൽപര്യവും പ്രയോജനപ്പെടുത്തി വീട്ടുമുറ്റത്ത് ജൈവരീതിയിൽ ചെണ്ടുമല്ലി കൃഷിയൊരുക്കു കയായിരുന്നു. കൃഷിയുടെ വിവിധ ഘട്ടങ്ങളിൽ മാസ്റ്റർ ഗാർഡനർ കോഴ്‌സിലൂടെ പഠിച്ച ശാസ്ത്രീയ അറിവുകൾ പ്രയോഗിച്ചതോടെ മിതമായ ചെലവിൽ മികച്ച വിളവ് നേടാനും ദിജയ്ക്കായി.

.     വീട്ടുവളപ്പിൽ ഒരുക്കിയ കൃഷിയിടത്തിൽ നടന്ന ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ പ്രമോദ് കുമാർ ആദ്യ വിളവെടുപ്പ് നിർവഹിച്ചു. വിദ്യാർത്ഥിയുടെ കൃഷിപരമായ പ്രവർത്തനങ്ങളെ അഭിനന്ദിച്ച അധ്യാപകർ, ദിജയ് ഏറ്റെടുക്കുന്ന ഇത്തരം കാർഷിക പ്രവർത്തനങ്ങൾക്ക് ആവശ്യമായ പ്രോത്സാഹനവും പിന്തുണയും തുടർന്നും നൽകുമെന്ന് അറിയിച്ചു.

.  പഠനത്തോടൊപ്പം കൃഷിയെയും ജീവിതത്തിന്റെ ഭാഗമാക്കി മാറ്റുന്ന ഇത്തരം പ്രവർത്തനങ്ങൾ വിദ്യാർത്ഥികളിൽ കാർഷിക സംസ്കാരവും സ്വയംപര്യാപ്തതയും വളർത്തുന്നതിന് ഏറെ സഹായകരമാണെന്നും അധ്യാപകർ അഭിപ്രായപ്പെട്ടു. കൽപ്പത്തൂർ കൂരന്തരമേൽ യു.കെ. സുനിലിന്റെയും ദിൽനയുടെയും മകനാണ് ദിജയ്.

NDR news
13 Sep 2026 02:56 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents