കാർഷിക മേഖലയെ ആധുനിക വൽക്കരിക്കും : മന്ത്രി ടി സിദ്ദിഖ്
എവർഗ്രീൻസ് നിലവറ കാർഷികോൽപ്പന്ന വിപണന കേന്ദ്രം മേപ്പയുരിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം
മേപ്പയൂർ: കാലാവസ്ഥാ വ്യതിയാനം കാർഷിക മേഖലയിൽ വലിയ വെല്ലുവിളികൾ ഉയർത്തുകയാണെന്നും മഴക്കെടുതി,വെള്ളപ്പൊക്കം,വരൾച്ച എന്നിവയെ പ്രതിരോധിക്കുന്ന ശാസ്ത്രീയമായ കൃഷിരീതികൾ വളർത്തിയെടുക്കുന്നതിനുള്ള ശ്രമകരമായ ദൗത്യത്തിലാണ് കൃഷിവകുപ്പ് ഏർപ്പെട്ടിരിക്കുന്നതെന്നും കൃഷി വകുപ്പ് മന്ത്രി ടി സിദ്ദിഖ് പറഞ്ഞു.എവർഗ്രീൻസ് നിലവറ
കാർഷികോൽപ്പന്ന വിപന്നന കേന്ദ്രം മേപ്പയൂരിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.വിളകൾ മൂല്യവർധിത ഉത്പന്നങ്ങളാക്കി മാറ്റുന്നതും വിപണി കണ്ടെത്തുന്നതിനും കയറ്റുമതിക്കുമുള്ള വൈഷമ്യങ്ങളും കർഷകർ നേരിടുന്ന പ്രധാന വെല്ലുവിളികളാണ്.കർഷകർക്ക് ആധുനിക സാങ്കേതികവിദ്യാ പരിജ്ഞാനം പകർന്നുനൽകി കാർഷികമേഖലയെ ആധുനീകരിക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കുമെന്നും മന്ത്രി സൂചിപ്പിച്ചു.മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ ഡി ഓൾഗ അധ്യക്ഷയായി.പ്രിൻസിപ്പൽ കൃഷി ഓഫീസർ അജയ് അലക്സ് പദ്ധതി വിശദീകരിച്ചു.എ വർഗ്രീൻ എഫ്.പി.ഒ സെക്രട്ടറി മൊയ്തീൻ കമ്മന റിപ്പോർട്ട് അവതരിപ്പിച്ചു.മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി നിബിത സ്വാഗതവും എവഗ്രീൻ എഫ്.പി.ഒ പ്രസിഡന്റ പടയങ്കണ്ടി രവീന്ദ്രൻ നന്ദിയും പറഞ്ഞു.വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയിൽ രാധാകൃഷ്ണൻ ,പയ്യോളി മുൻസിപ്പാലിറ്റി ചെയർ പേഴ്സൺ എൻ സാഹിറ,തുറയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അസീഫ പടന്നയിൽ,ഏറാമല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ കുഞ്ഞബ്ദുളള,ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുനീർ എരവത്ത്,ജില്ലാപഞ്ചായത്ത് മെമ്പർ പി.സി ഷീബ,മേലടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എം ദാമോധരൻ,ആരോഗ്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ അഡ്വ:പി.എ ജലീൽ,മേപ്പയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിൽ വടക്കയിൽ,ടൗൺ വാർഡ് മെമ്പർ വി.പി ജാഫർ,ആത്മ കോഴിക്കോട് പ്രോജക്ട് ഡയരക്ടർ രൂപ നാരായണൻ,കൃഷി അസ്റ്റിന്റ് ഡയരക്ടർമാരായ ഡോണ കരിപ്പള്ളി തിക്കോടി,അപർണ്ണ എൻ.എസ് വടകര,മേപ്പയൂർ കൃഷി ഓഫീസർ അപർണ ആർ.എ,എവർഗ്രീൻ എഫ്.പി.ഒ ട്രഷറർ കോവുമ്മൻ മുഹമ്മദലി,മറ്റു രാഷ്ട്രീയ,സാമൂഹിക പ്രതിനിധികളായ കെ കുഞ്ഞിരാമൻ,പി.കെ അനീഷ്,കമ്മന അബ്ദുറഹിമാൻ,ബാബു കൊളക്കണ്ടി,നിഷാദ് പൊന്നങ്കണ്ടി,ശിവദാസ് ശിവപുരി,ഇ കുഞ്ഞിക്കണ്ണൻ,ഷംസുദ്ദീൻ കമ്മന,യു ബിജു എന്നിവർ സംസാരിച്ചു.തുടർന്ന് എസ്.എം.എസ് ഹോം സയൻസ് പെരുവണ്ണാമൂഴി ഡോ:ദീപ്തി എ ക്ലാസ്സ് നയിച്ചു

