ചെണ്ടുമല്ലി കൃഷി വിളവെടുപ്പ് നടത്തി.
പെരുവച്ചേരി ഗവ.എൽ പി സ്കൂളിൽ നടത്തിയ ചെണ്ടുമല്ലി കൃഷി വിളവെടുപ്പ് പ്രധാന അധ്യാപകന്റെ നേതൃത്വത്തിൽ നടത്തി.
നടുവണ്ണൂർ: പെരുവച്ചേരി ഗവ. എൽ.പി. സ്കൂൾ നല്ല പാഠം ക്ലബിന്റെ നേതൃത്വത്തിൽ ആരംഭിച്ച ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് നടത്തി. വിളവെടുപ്പിന്റെ ഉദ്ഘാടനം പ്രധാനാധ്യാപകൻ ടി. ഗിരീഷ് കുമാർ നിർവഹിച്ചു.
. നല്ല പാഠം ക്ലബ് അധ്യാപക കോ-ഓർഡിനേറ്റർമാരായ എം. ലനിത കുമാരി ടീച്ചർ, എൻ. സി. ആനന്ദർ മാസ്റ്റർ, വി. കെ. ബിജു, പി.ടി.എ. പ്രസിഡന്റ് കെ. കെ. ശ്രീകേഷ് തുടങ്ങിയവർ പങ്കെടുത്തു.

