കതിരണിയും കൂത്താളി പദ്ധതിക്ക് തുടക്കമായി.
കൂത്താളി ഗ്രാമപഞ്ചായത്തും കൃഷിഭവനും പാടശേഖരസമിതിയും സംയുക്തമായി കുന്നുമ്മൽ താഴെ ഞാറുനടൽ നടത്തി
കൂത്താളി : കൂടത്താളി പഞ്ചായത്തിൽ "കതിരണിയും കൂത്താളി" പദ്ധതിയ്ക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി കൂത്താളിഗ്രാമപഞ്ചായത്തും,കൃഷിഭവനും, കമ്മോത്ത് പാടശേഖരസമിതിയും സംയുക്തമായി കമ്മോത്ത് പാടശേഖരത്തിലെ കുന്നുമ്മൽ താഴെ ഞാറ്നടീൽ ചടങ്ങ് നടത്തി.
. ജില്ലാപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുനീർഎരവത്ത് പരിപാടി ഉദ്ഘാടനം ചെയ്തു.യുവാക്കൾ കാർഷിക മേഖലയിലേക്ക് കടന്നു വരേണ്ടത് കാർഷിക മേഖലയുടെ നിലനില്പിന് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു .കൂത്താളി പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ പികെ ശ്രീധരൻ അദ്ധക്ഷതവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉമ്മർ തണ്ടോറ മുഖ്യപ്രഭാഷണം നടത്തി.പേരാമ്പ്ര ബ്ലോക്ക് വൈസ് പ്രസിഡന്റ് വഹീദ പാറമ്മൽ മുഖ്യ അതിഥിയായി.മെമ്പർ ശ്യാമളബാലകൃഷ്ണൻ,
. രാജൻ കെ പുതിയേടത്ത്,ഉണ്ണികൃഷ്ണൻ പിപി, ഗോകുൽ ദാസ്, അസ്സീസ് ഫൈസീ, ടിവി മാധവൻ, സന്തോഷ് പികെ, തോട്ടത്തിൽ ദാമോദരൻ തുടങ്ങിയവർ ആശംസ അർപ്പിച്ച് സംസാരിച്ചു പാടശേഖരസമിതി പ്രസിഡന്റ് എംനാരായണൻ സ്വാഗതവും അമ്മത് മിസ്റ്റർ പി കെ നന്ദിയും പറഞ്ഞു.

