കോച്ച് ഒ.എം.നമ്പ്യാര്‍ക്ക് അന്ത്യാഞ്ജലി,സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ
ഒ.എം.നമ്പ്യാരുടെ നിര്യാണത്തിൽ നടുവണ്ണൂർ വോളിബോൾ അക്കാദമി അനുശോചിച്ചു.

നടുവണ്ണൂർ. കായിക പരിശീലന രംഗത്തെ കുലപതിയായിരുന്ന ദ്രോണാചാര്യ ഒതയോത്ത് മാധവന്‍ നമ്പ്യാര്‍ക്ക് നാടിന്റെ അന്ത്യാഞ്ജലി.മണിയൂരിലെ വീട്ടു വളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്‌കരിച്ചു. നമ്പ്യാരുടെ പ്രിയ ശിഷ്യയായിരുന്ന പി.ടി.ഉഷ മണിയൂരിലെ വസതിയില്‍ എത്തി ആദരാഞ്ജലിയര്‍പ്പിച്ചു.പിതൃ തുല്യനായ ഗുരുവിനെയാണ് തനിക്ക് നഷ്ടപ്പെട്ടതെന്ന് ഉഷ അനുസ്മരിച്ചു.
ഇന്ത്യയുടെ യശസ്സ് ലോക കായിക ഭൂപടത്തിൽ അടയാളപ്പെടുത്തിയ പി.ടി.ഉഷയുടെ പരിശീലകനും ആദ്യത്തെ ദ്രോണാചാര്യ അവാർഡ് ജേതാവുമായ ഒ.എം.നമ്പ്യാരുടെ നിര്യാണത്തിൽ നടുവണ്ണൂർ വോളിബോൾ അക്കാദമി അനുശോചിച്ചു. അക്കാദമി വർക്കിംഗ് പ്രസിഡണ്ട് കാഞ്ഞിക്കാവ് കുഞ്ഞികൃഷ്ണൻ ആധ്യക്ഷം വഹിച്ചു. വൈസ് പ്രസിഡണ്ട് ഇ.അച്ചുതൻ നായർ അനുശോചന പ്രമേയം അവതരിപ്പിച്ചു. ഭാരവാഹികളായ കെ.വി.ദാമോദരൻ, ഒ.ബാലൻ നായർ ,ഒ.എം.കൃഷ്ണകുമാർ, എം.കെ. പരീദ്, ടി.എം.ശശി എന്നിവർ സംസാരിച്ചു.