headerlogo
breaking

കോവിഡ്​: കൂടുതൽ നിയന്ത്രണങ്ങളില്ല, നിലവിലെ ഇളവുകൾ തുടരും

ചൊവ്വാഴ്​ച 24,296 പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. ടി.പി.ആർ വീണ്ടും 18 ശതമാനം കടന്നു

 കോവിഡ്​: കൂടുതൽ നിയന്ത്രണങ്ങളില്ല, നിലവിലെ ഇളവുകൾ തുടരും
avatar image

DESK

24 Aug 2021 06:28 PM

തിരുവനന്തപുരം: സംസ്ഥാനത്ത്​ നിലവിലെ കോവിഡ് നിയന്ത്രണങ്ങൾ തുടരാൻ തീരുമാനം. തൽക്കാലം പുതിയ നിയ​ന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടതില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയ​െൻറ അധ്യക്ഷതയിൽ ചേർന്ന വിദഗ്​ധ സമിതി യോഗം തീരുമാനിച്ചു. രോഗബാധ കൂടുതല​​ുള്ള സ്​ഥലങ്ങളിൽ മാത്രം നിയന്ത്രണങ്ങൾ കടുപ്പിക്കും. വ്യാപാര സ്​ഥാപനങ്ങൾക്ക്​ നിലവിൽ അനുവദിച്ച ഇളവുകൾ തുടരാനും തീരുമാനമായി. സ്വാതന്ത്യദിനവും ഓണവും കാരണം ഒഴിവാക്കിയ ഞായറാഴ്​ചയിലെ ലോക്​ഡൗൺ പുനസ്​ഥാപിക്കും. 
അതിനിടെ സംസ്​ഥാനത്ത്​ ചൊവ്വാഴ്​ച 24,296 ​േപർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. ടി.പി.ആർ വീണ്ടും 18 ശതമാനം കടന്നിട്ടുണ്ട്​. 

DESK
24 Aug 2021 06:28 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents