നാട്ടിൽ കുടുങ്ങിയ പ്രവാസികളുടെ വിസ കാലാവധി ദുബൈ നീട്ടി
നവംബർ 10 വരെയാണ് കാലാവധി നീട്ടിയത്

ദുബൈ: കോവിഡ് പശ്ചാത്തലത്തിലെ യാത്രാവിലക്കിനെ തുടർന്ന് തിരിച്ചുപോകാൻ കഴിയാതെ കുടുങ്ങിയ പ്രവാസികളുടെ റെസിഡൻറ്സ് വിസ കാലാവധി ദുബൈ നീട്ടിനൽകി. നവംബർ 10 വരെയാണ് കാലാവധി നീട്ടിയതെന്ന് ഫ്ലൈദുബൈ വിമാനകമ്പനി അറിയിച്ചച്ചു. ഇന്ത്യക്കു പുറമെ പാകിസ്താൻ, നേപ്പാൾ, ശ്രീലങ്ക, നൈജീരിയ, ഉഗാണ്ട എന്നീ രാജ്യങ്ങളിലുള്ളവർക്കും ഈ ആനൂകൂല്യം ലഭ്യമാകും. മലയാളികളടക്കം നിരവധി പ്രവാസികൾക്ക് ആശ്വാസം ലഭിക്കുന്ന തീരുമാനമാണിത്. ഇക്കാര്യത്തിൽ ജി.ഡി.ആർ.എഫ്.എ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.