ഉന്നത വിജയികളെ അനുമോദിച്ചു.
നന്മണ്ട ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് ഈ വർഷം വിവിധ മേഖലകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് അനുമോദനം നൽകി.
നന്മണ്ട : നന്മണ്ട ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് ഈ വർഷം എസ്എസ്എൽസി , പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾ , എൻഎംഎംഎസ് , യുഎസ്എസ് പരീക്ഷകളിൽ സ്കോളർഷിപ്പ് നേടിയവർ, സ്പോർട്സിൽ ദേശീയതലത്തിൽ പങ്കെടുത്ത താരങ്ങൾ , കുട്ടികർഷക അവാർഡ് നേടിയ വിദ്യാർത്ഥി എന്നിവരെ അനുമോദിച്ചു. ചടങ്ങ് ബഹു. കേരള വനം വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു . പിടിഎ പ്രസിഡണ്ട് ടി. അനൂപ് കുമാർ അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ ബഹു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കൃഷ്ണവേണി മാണിക്കോത്ത് വിജയികൾക്കുള്ള ക്വാഷ് അവാർഡുകൾ വിതരണം ചെയ്തു. മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടിയ എസ്പിസി ജില്ലാ നോഡൽ ഓഫീസർ കെ. അശ്വകുമാറിനെ (ഡിവൈഎസ്പി നാർക്കോട്ടിക് സെൽ ) ചടങ്ങിൽ ആദരിച്ചു. ഇ.കെ.രാജീവൻ (പഞ്ചായത്ത് മെമ്പർ ) , ബിനീഷ് ഏറാഞ്ചേരി (പഞ്ചായത്ത് മെമ്പർ )പി.ബിന്ദു , കെ.അബൂബക്കർ സിദ്ദിഖ് , സലീന റഹീം , ടി.സുമേഷ് കെ.ഷിബു, വി.ആർ. വിനീത്, യു.കെ. സിറാജ് എന്നിവർ സംസാരിച്ചു.

