താലിബാനെതിരെ പോസ്റ്റിട്ടതിന് എം.കെ.മുനീറിന് വധഭീഷണി
താലിബാനെതിരെ പോസ്റ്റ് ഇട്ടതിന്റെ പേരില്‍ മുസ്ലിംലീഗ് നേതാവും മുന്‍ മന്ത്രിയുമായ എം.കെ. മുനീറിന് ഭീഷണിക്കത്ത്.
കോഴിക്കോട്.താലിബാനെതിരെ പോസ്റ്റ് ഇട്ടതിന്റെ പേരില്‍ മുസ്ലിംലീഗ് നേതാവും മുന്‍ മന്ത്രിയുമായ എം.കെ. മുനീറിന് ഭീഷണിക്കത്ത്. മുനീര്‍ ഫെയ്സ് ബുക്കില്‍ പോസ്റ്റിട്ടത് താലിബാനെതിരെയുള്ള പോസ്റ്റായിട്ടല്ല കാണുന്നതെന്നും മുസ്ലിം സമൂഹത്തിനെതിരെയുള്ള പോസ്റ്റായിട്ടാണ് കാണുന്നതെന്നും ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ പോസ്റ്റ് പിന്‍വലിച്ചില്ലെങ്കില്‍ കുടംബത്തോടെ തീര്‍ത്തുകളയുമെന്നുമാണ് കത്തിലെ ഉള്ളടക്കം.
കോഴിക്കോട് മെഡിക്കല്‍ കോളേജിനടുത്ത് പോസ്റ്റ് ചെയ്ത കത്താണ്, ഇന്ന് രാവിലെ മുനീറിന് ലഭിച്ചത്. മുസ്ലിം വിരുദ്ധതയാണ് നിന്റെ മുഖമുദ്ര.നിന്റേത് പ്രവാചക വചനങ്ങള്‍ തിരസ്കരിക്കാന്‍ നടത്തുന്ന ശ്രമങ്ങളാണ്.നമ്മുടെ സ്ത്രീകള്‍ എങ്ങിനെ ജീവിക്കണമെന്ന് ഞങ്ങള്‍ തീരുമാനിക്കും... ഭീഷണി വാക്കുകള്‍ ഇങ്ങനെ പോകുന്നു.
ഇനി ഈ കത്തും പൊക്കി പിടിച്ച് ആളാകാന്‍ നടന്നാല്‍ ജോസഫ് മാഷുടെ അവസ്ഥയുണ്ടാകുമെന്നും കത്തില്‍ പറയുന്നുണ്ട്.താലിബാന്‍ വിഷയത്തില്‍ മുസ്ലിം ലീഗിന്റെ ഔദ്യോഗികമായ പ്രതികരണം വരുന്നതിന് മുമ്പേ മുനീര്‍ ഫെയ്സ് ബുക്കില്‍ പോസ്റ്റിട്ടിരുന്നു.

