കോവിഡ് പ്രതിരോധത്തിലെ വിമര്‍ശനങ്ങള്‍ തള്ളി മുഖ്യമന്ത്രി
രണ്ടാം തരംഗത്തിന്റെ പേരില്‍ ഉയര്‍ന്ന് വന്ന വിമര്‍ശനങ്ങള്‍ തികച്ചും അനാവശ്യമാണ്. കോവിഡ് പ്രതിരോധത്തിന് ജനങ്ങള്‍ നല്‍കിയ അകമഴിഞ്ഞ പിന്തുണയെ അട്ടിമറിക്കാനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നത്
കോഴിക്കോട്.കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വന്ന വിമര്‍ശനങ്ങളെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. ജനവികാരം സര്‍ക്കാരിനെതിരാക്കാനും കോവിഡിനെതിരെയുള്ള നീക്കങ്ങളെ പൊതുജനങ്ങള്‍ ലാഘവത്തോടെ കാണുന്ന സാഹചര്യം സൃഷ്ടിക്കാനുമുള്ള ശ്രമമാണ് സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനങ്ങള്‍ കൊണ്ട് എതിരാളികള്‍ ലക്ഷ്യമാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
രണ്ടാം തരംഗത്തിന്റെ പേരില്‍ ഉയര്‍ന്ന് വന്ന വിമര്‍ശനങ്ങള്‍ തികച്ചും അനാവശ്യമാണ്. കോവിഡ് പ്രതിരോധത്തിന് ജനങ്ങള്‍ നല്‍കിയ അകമഴിഞ്ഞ പിന്തുണയെ അട്ടിമറിക്കാനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നത്. മുഖ്യമന്ത്രി പറഞ്ഞു. ചിന്ത വാരികയിലെഴുതിയ ലേഖനത്തിലൂടെയാണ് മുഖ്യമന്ത്രി പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറഞ്ഞത്.
കേരളത്തില്‍ ഒരാള്‍ പോലും ഓക്സിജന്‍ കിട്ടാതെ മരിച്ചിട്ടില്ല, ഒരു തുള്ളി വാക്സിന്‍ പോലും നാം പാഴാക്കിയിട്ടില്ല. കേരളം പിന്തുടരുന്ന മാതൃക തെറ്റെങ്കില്‍ ഏത് മാതൃകയാണ് നാം പിന്തുടരേണ്ടതെന്നും പിണറായി ചോദിച്ചു. അനാവശ്യ വിവാദങ്ങള്‍ക്ക് ചെവി കൊടുത്ത് ഉത്തരവാദിത്തത്തില്‍ വീഴ്ച വരുത്താന്‍ സര്‍ക്കാര്‍ ഒരുക്കമല്ലെന്ന് മുഖ്യമന്ത്രി ലേഖനത്തില്‍ ഓര്‍മ്മപ്പെടുത്തുന്നു.

