headerlogo
breaking

കടിയങ്ങാട് തണൽ 'സ്നേഹക്കൂടി'ന് തറക്കല്ലിട്ടു.

അനാഥരായ ഭിന്നശേഷി മക്കൾക്ക് പാർക്കാൻ കടിയങ്ങാട് കാമ്പസിൽ  പണിയുന്ന തണൽ സ്നേഹക്കൂടിന് പ്രവാസിപ്രമുഖനും മനുഷ്യസ്നേഹിയുമായ ടി.ടി.കെ അമ്മദ് ഹാജി ജാതിയേരി തറക്കല്ലിട്ടു

 കടിയങ്ങാട് തണൽ 'സ്നേഹക്കൂടി'ന് തറക്കല്ലിട്ടു.
avatar image

NDR News

27 Aug 2021 05:07 PM

 

ഭിന്നശേഷിയുള്ള അനാഥരായ കുട്ടികൾക്ക്  താമസിക്കാൻ കടിയങ്ങാട് തണൽ കാമ്പസിൽ പണിയുന്ന 'സ്നേഹക്കൂടി'ന്, പ്രവാസിപ്രമുഖനും മനുഷ്യസ്നേഹിയുമായ ടി.ടി.കെ അമ്മദ് ഹാജി ജാതിയേരി തറക്കല്ലിട്ടു. ഇതിനായി മരണപ്പെട്ട ഭാര്യ ഖദീജയുടെ ഓർമയ്ക്ക് അമ്പത് ലക്ഷം രൂപ  നൽകുമെന്ന് അദ്ദേഹം മകൻ മുസമ്മിലിനെ ചേർത്തു പിടിച്ച് പ്രഖ്യാപിച്ചു.
തണൽ കരുണ പ്രസിഡണ്ട് തെരുവത്ത് അബ്ദുൾമജീദ്  അധ്യക്ഷത വഹിച്ചു.  മാധ്യമ പ്രവർത്തകരും തണൽ ബന്ധുക്കളുടെയും സാന്നിധ്യത്തിൽ നടന്ന പ്രൗഢോജ്ജ്വല ചടങ്ങിൽ തണൽ ചെയർമാൻ ഡോ.ഇദ്രീസ് മുഖ്യ പ്രഭാഷണം നടത്തി.

ഇ. പി.അബൂബക്കർ ഹാജി എടക്കലപ്പുറം, ഇലാജ് ചെയർമാൻ വയലോളി അബ്ദുല്ല, തണൽ സെക്രട്ടറി ടി.ഐ നാസർ, ഇഖ്റ ആശുപത്രി ജനറൽ മാനേജർ ജസീൽ, അബ്ദുസമദ് മാണിക്കോത്ത് (ഖത്തർ), എഞ്ചിനീയർ റഫീഖ് , ടി.കെ.മോഹൻദാസ്, പാളയാട്ട് ബഷീർ, അബ്ദുല്ലസൽമാൻ, PTA പ്രസിഡണ്ട് ബാബു ആയഞ്ചേരി, പ്രിൻസിപ്പൽ അക്ഷയ തോമസ് എന്നിവർ ആശംസകൾ നേർന്നു.
അഡ്മിനിസ്ട്രേറ്റർ പി കെ.നവാസ് മാസ്റ്റർ സ്വാഗതവും ജന: സിക്രട്ടറി കെ.എം മുഹമ്മദലി നന്ദിയും രേഖപ്പെടുത്തി.

'സ്നേഹക്കൂട്' നിർമ്മിക്കാൻ ഓരോ സെൻറ് ഭൂമി വീതം മരണപ്പെട്ടു പോയവരുടെ ഓർമയ്ക്ക് നൽകാൻ പലരും മുന്നോട്ടുവരുന്നതും മനസ്സ്  നിറയുന്ന കാഴ്ചയായി. സ്നേഹക്കൂട്ടിലെ രാജകുമാരി അമ്മുവിന്റെ പ്രാർത്ഥനയോടെ തുടങ്ങിയ പരിപാടിയിൽ സ്ക്കുളിലെ അദ്ധ്യാപകർ അവതരിപ്പിച്ച സംഗീത ശിൽപം ഉള്ളുണർത്തുന്ന സന്ദേശമായി.
തണൽ കരുണ കാമ്പസിനോട് ചേർന്ന 15 സെന്റ് സ്ഥലത്താണ്  നയനമനോഹരമായ വിധത്തിൽ  സ്നേഹക്കൂട് നിർമ്മിക്കാൻ മനുഷ്യസ്നേഹികൾ ചേർന്ന് പദ്ധതിയിട്ടിരിക്കുന്നത്.

ഈ ലക്‌ഷ്യം പൂർത്തിയാക്കാൻ നൻമയുള്ളവരിലേക്ക് പ്രതീക്ഷയോടെ വീണ്ടും കൈ നീട്ടുകയാണ് തണൽ പ്രവത്തകർ.

 

NDR News
27 Aug 2021 05:07 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents