നടുറോഡിൽ ഭാര്യയെ മർദ്ദിച്ചു;നടുവണ്ണൂര്‍ സ്വദേശിയായ യുവാവ് റിമാൻഡിൽ
ബാലുശ്ശേരിയിൽ ഭാര്യയെ നടുറോഡിൽ വെച്ച് മർദ്ദിച്ച യുവാവ് റിമാൻഡിൽ

നടുവണ്ണൂര്‍. ഗാർഹിക പീഡനക്കേസിൽ അറസ്റ്റിലായ യുവാവ് റിമാൻഡിലായി. നടുവണ്ണൂർ പരപ്പിൽ റഹീസി (37)നെയാണ് പേരാമ്പ്ര കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്.
ഗാർഹിക പീഡന പരാതി സംബന്ധിച്ച് സംസാരിക്കാനായി ബാലുശ്ശേരി പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച ഭാര്യയെ നടുറോഡിൽവെച്ച് മർദിച്ചതിനെത്തുടർന്നാണ് യുവാവ് അറസ്റ്റിലായത്.