headerlogo
breaking

ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ പതിനായിരം കേന്ദ്രങ്ങളില്‍ ശോഭായാത്രകള്‍ സംഘടിപ്പിക്കും.

വിഷാദം വെടിയാം വിജയം വരിക്കാം എ ന്ന സന്ദേശവുമായി സംഘടിപ്പിക്കുന്ന ശോഭായാത്രയില്‍ നാലു ലക്ഷത്തിലധികം കുട്ടികള്‍ ശ്രീകൃഷ്ണ വേഷം ധരിച്ച്‌ പങ്കെടുക്കും.

 ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ പതിനായിരം കേന്ദ്രങ്ങളില്‍ ശോഭായാത്രകള്‍ സംഘടിപ്പിക്കും.
avatar image

NDR News

29 Aug 2021 03:10 PM

     കോഴിക്കോട്.ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍ക്ക് സമാപനം കുറിച്ച്‌ ബാലഗോകുലം ആഗസ്റ്റ് 30 ന് പതിനായിരം കേന്ദ്രങ്ങളില്‍ ശോഭായാത്രകള്‍ സംഘടിപ്പിക്കുമെന്ന് ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ ആര്‍ പ്രസന്നകുമാര്‍ ജനറല്‍ സെക്രട്ടറി കെ എന്‍ സജികുമാര്‍ എന്നിവര്‍ അറിയിച്ചു.

     വിഷാദം വെടിയാം വിജയം വരിക്കാം എ ന്ന സന്ദേശവുമായി സംഘടിപ്പിക്കുന്ന ശോഭായാത്രയില്‍ നാലു ലക്ഷത്തിലധികം കുട്ടികള്‍ ശ്രീകൃഷ്ണ വേഷം ധരിച്ച്‌ പങ്കെടുക്കും. കോവിഡ് മാനദണ്ഡം പാലിച്ച്‌ സമീപത്തുള്ള വീടുകളിലെ കൂട്ടികള്‍ കൃഷ്ണ, ഗോപികാവേഷങ്ങള്‍ സഹിതം കുടുംബശോഭായാത്രയായി ഒരു വീട്ടുമുറ്റത്ത് ഒരുമിച്ചു ചേരും. അമ്പാടിമുറ്റം എന്നാണ് അത് അറിയപ്പെടുക.

     അവിടെ ഒരുക്കിയിരിക്കുന്ന കൃഷ്ണകുടീരത്തിനു മുന്നില്‍ വൈകുന്നേരം 5 മുതല്‍ ആഘോഷ പരിപാടികള്‍ ആരംഭിക്കും. വൈകീട്ട് 6 മണി മുതല്‍ നടക്കുന്ന സംസ്ഥാന തല സാംസക്കാരിക പരിപാടി കുട്ടികള്‍ ഒന്നിച്ചിരുന്നു കാണും. കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍, ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ള, ജഗ്ഗി വാസുദേവ്, ജസ്റ്റീസ് കെ ടി തോമസ്, ജോര്‍ജ്ജ് ഓണക്കൂര്‍ തുടങ്ങി പ്രമുഖര്‍ പങ്കെടുക്കും.

 

NDR News
29 Aug 2021 03:10 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents