headerlogo
breaking

വടകര റെയില്‍വേ ട്രാക്കിനടുത്ത് അജ്ഞാത മൃതദേഹം

ഇന്നലെ വൈകീട്ടാണ് ഏതാണ്ട് അഞ്ച് ദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്.തീവണ്ടി യാത്രക്കിടെ വീണതാവാമെന്ന് കരുതപ്പെടുന്നു.

 വടകര റെയില്‍വേ ട്രാക്കിനടുത്ത് അജ്ഞാത മൃതദേഹം
avatar image

NDR News

30 Aug 2021 07:51 AM

     വടകര.വടകരയില്‍  റെയില്‍ ട്രാക്കിനടുത്ത് അജ്ഞാത മുതദേഹം കണ്ടെത്തി. ഇന്നലെ വൈകീട്ടാണ് ഏതാണ്ട് അഞ്ച് ദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്.തീവണ്ടി യാത്രക്കിടെ വീണതാവാമെന്ന് കരുതപ്പെടുന്നു.ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയിലൂടെയാണ് മൃതദേഹം കണ്ടെത്തിയത്.

     പോലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് പരിശോധിച്ചു. വസ്ത്രത്തില്‍ നിന്ന് റിസര്‍വ് ചെയ്ത ടിക്കറ്റ് കിട്ടിയെങ്കിലും നനഞ്ഞ് കുതിര്‍ന്നതിനാല്‍ വിവരങ്ങള്‍ കണ്ടെത്താനായില്ല. ഇന്ക്വസ്റ്റിന് ശേഷം മൃതദേഹം കോഴിക്കോട് മെ‍ഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

NDR News
30 Aug 2021 07:51 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents